റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡിനും അനിൽ അംബാനിക്കും എതിരെ സിബിഐ കേസ്
മുംബൈ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) 1816 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ നിക്ഷേപത്തട്ടിപ്പിൽ റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡിനും (ആർസിഎൽ) അനിൽ അംബാനിക്കും എതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2013, 14 വർഷങ്ങളിൽ ആർസിഎൽ പുറത്തിറക്കിയ നോൺ കൺവർട്ടബിൾ ഡിബഞ്ചറിൽ (എൻസിഡി–ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രം) ഇപിഎഫ്ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 10 വർഷമാകുമ്പോൾ 2023, 24 വർഷങ്ങളിൽ ലഭിക്കേണ്ട തുകയിൽനിന്ന്Read More →





