കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പം
കൊച്ചി: കൊച്ചിയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആർട്സൺ ഗ്രൂപ്പാണ് കൊച്ചിയിൽ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകൾ നിർമ്മിക്കുന്ന യൂണിറ്റാണ് കമ്പനി കൊച്ചിയിൽ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന മലബാർ സിമൻ്റ്സുമായി സംയുക്ത സംരംഭത്തിന് താല്പര്യ പത്രം ഒപ്പിട്ടു. കേരളത്തിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ച് നടത്തിയ ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിൻ്റെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാനത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താവുകയാണ് കൊച്ചിയിൽRead More →





