സഹകരണ ബാങ്കുകളുടെ നിക്ഷേപ സമാഹരണ യജ്ഞം പാളി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപ വർധനയ്ക്കായി നിക്ഷേപസമാഹരണ യജ്ഞം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപത്തിന് പലിശ കുറച്ചതോടെ നിക്ഷേപസമാഹരണ യജ്ഞം പാളി. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പലിശയിൽ വർധന വരുത്തി പുതിയ സർക്കുലർ ഇറക്കും. നിക്ഷേപസമാഹരണ യജ്ഞം വിജയിക്കാൻ ഇത് ആവശ്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചതിനെ തുടർന്നാണ് നടപടി. മാർച്ച് ഒന്ന് മുതൽ കേരളബാങ്ക് ദീർഘകാല നിക്ഷേപങ്ങൾക്കുൾപ്പെടെ പലിശ കുറച്ചിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്നായിരുന്നു റിസർവ് ബാങ്കിന്റെRead More →

സ്വർണപ്പണയത്തിലും എഐ വിപ്ലവം; എടിഎമ്മിൽ സ്വർണം ഇട്ടാൽ, 10 മിനിറ്റിൽ പണം റെഡി

അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരാണ് പലരും. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്. തെലങ്കാനയിലെ വാറങ്കലിൽ ആദ്യ എടിഎമ്മിന്റെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.വി. റാവു നിർവഹിച്ചു. സ്വർണപ്പണയ വായ്പാവിതരണ നടപടിക്രമങ്ങളിൽ വൻ മാറ്റത്തിന് വഴിവയ്ക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പുത്തൻ സംരംഭം.Read More →

സെന്‍സെക്‌സ് 2025 ഡിസംബറോടെ 105000 കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഈ വര്‍ഷം ഡിസംബറോടെ ബിഎസ്‌ഇ സെന്‍സെക്‌സ് 105000 പോയിന്റില്‍ എത്തുമെന്ന് അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെയും വിവിധ രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സ്ഥാനത്തുനിന്ന് 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഇന്ത്യന്‍ വിപണികള്‍ക്കുള്ള റിസ്‌ക്-റിവാര്‍ഡ് അനുകൂലമായി മാറുകയാണെന്നും 2025Read More →

ബിഎസ്എൻഎൽ സബ്സ്ക്രൈബേഴ്സ് കുറയുന്നു; നേട്ടമുണ്ടാക്കി ജിയോയും, എയർടെല്ലും

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഉപയോക്താക്കളുടെ എണ്ണത്തിൽ വീണ്ടും കുറവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കുകൾ പ്രകാരം 2024 ‍ഡിസംബറിൽ, തുടർച്ചയായ രണ്ടാം മാസവും ബി.എസ്.എൻ.എല്ലിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. 2024 ജൂലൈയിൽ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകളിൽ വർധന വരുത്തിയിരുന്നു. അതേ സമയം ബി.എസ്.എൻ.എൽ പ്ലാൻ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. ഇതോടെ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക്Read More →

ഓഹരിത്തകർച്ചയുടെ കയ്പറിഞ്ഞ് അൺലിസ്റ്റഡ് കമ്പനികളും

കൊച്ചി: പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്. 2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്. ഇക്കൂട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മുൻനിര ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സുണ്ട് (സിഎസ്കെ). കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമുണ്ട് (സിയാൽ). അതേസമയം, ലിസ്റ്റഡ് കമ്പനികളുടെയത്രRead More →