വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് മന്ത്രി രാജൻ

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്.Read More →

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയില്‍

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യൻ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കൻ നഗരമായ ഇൻജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം.സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്ബനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനRead More →

ടെസ്ലയ്ക്ക് ചൈനയില്‍ തിരിച്ചടി

ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയില്‍ വന്‍ തിരിച്ചടി എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടര്‍ച്ചയായി വില്‍പ്പനയില്‍ പിന്നോട്ട് പോകുകയാണെന്ന് രാജ്യത്തെ പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ ടെസ്ലയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞ് 30,688 വാഹനങ്ങളായി. കോവിഡ് കാലത്ത് 2022 ജൂലൈയില്‍ 28,217 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കയറ്റുമതി ചെയ്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.Read More →

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വില്പന ഉയർന്നു

മുംബൈ: ഫെബ്രുവരിയിൽ ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ (ഇവി) റീട്ടെയ്ൽ വിൽപ്പന ഫെബ്രുവരിയിൽ ഉയർന്നു. വിൽപ്പനയിൽ 18.95 ശതമാനം വർധനയുമായി 8,968 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സാണ് ഒന്നാമത്. കഴിഞ്ഞ വർഷം ഇതേ മാസം 7,539 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ, ജനുവരിയിൽ 11,266 യൂണിറ്റുകളാണ് വിറ്റത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പുറത്തുവിട്ടത്.ടാറ്റയുടെ 3,825 എണ്ണവും എംജി മോട്ടർRead More →

ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഭീമൻ തീരുവ ഈടാക്കുന്നുവെന്നും അതിനാൽ ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് ഇന്ത്യ നികുതി കുറയ്ക്കാൻ തയാറായിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഭീമൻ നികുതി ചുമത്തുന്ന ഇന്ത്യൻ വ്യാപാരനയത്തിനെതിരായ വിമർശനം തുടർന്ന ട്രംപ് തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായത് ഇന്ത്യയുടെRead More →