സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധന
സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആകര്‍ഷകമായ പരിപാടികളാണ് സംസ്ഥാന സർക്കാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് സമ്മിറ്റില്‍ ലഭിച്ചതെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. സംസ്ഥാനത്തെ സംരംഭകത്വ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്. ഈ സാമ്പത്തിക വർഷം എംഎസ്എംഇ മേഖലയ്ക്കുള്ള ബാങ്ക്Read More →





