ബീജിങ്: ചൈനീസ് സർക്കാറിന് ആശ്വാസമായി ജി.ഡി.പി സംബന്ധിച്ച കണക്കുകൾ. 2024 വർഷത്തിന്റെ ആദ്യപാദത്തിൽ ​ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം ചൈനയുണ്ടാക്കി. പ്രൊപ്പർട്ടി സെക്ടറിലെ പ്രതിസന്ധിയും പ്രാദേശിക ഭരണകൂടങ്ങളുടെ കടം വർധിക്കുന്നതും ചൈനക്ക് വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് ജി.ഡി.പി സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരുന്നത്. 2024ൽ അഞ്ച് ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം 5.2 ശതമാനം വളർച്ചയാണ് ചൈനക്കുണ്ടായത്. എന്നാൽ, സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലംRead More →

വില്‍പ്പന കുറഞ്ഞു;10 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ടെസ്‍ല

ബർലിൻ: ലോകപ്രശസ്ത ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോതതലത്തിലാണ് ടെസ്‍ലയുടെ പിരിച്ചുവിടൽ. പല ജീവനക്കാർക്കും ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. വിൽപന കുറഞ്ഞതാണ് കൂട്ടപിരിച്ചുവിടൽ നടത്താൻ ടെസ്‍ല​യെ പ്രേരിപ്പിക്കുന്നത്. എല്ലാ അഞ്ച് വർഷം കൂടുമ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് വേണ്ടി നമ്മൾ കമ്പനിയെ പുനഃക്രമീകരിക്കാറുണ്ടെന്ന് പിരിച്ച് വിടൽ വാർത്തക്ക് പിന്നാലെ  സി.ഇ.ഒ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം ടെസ്‍ലയിലെ ബാറ്ററിRead More →

മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ അവരുടെ നായകൻ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായ മൂന്ന് പന്തുകളിൽ സിക്സുകൾ പറത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകന്‍ എം.എസ് ധോണിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. 20ാം ഓവറിലെ അവസാന നാല് പന്തുകൾ നേരിട്ട ധോണി ആദ്യ മൂന്ന് പന്തുകളും സിക്സടിച്ചും അവസാന പന്തിൽ ഡബിളെടുത്തുമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തെ ത്രസിപ്പിച്ചത്. നാല് പന്തിൽ 20 റൺസെടുത്ത് 500 സ്ട്രൈക്ക് റേറ്റുമായി കീഴടങ്ങാതെയാണ്Read More →

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ

ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർRead More →

പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ദില്ലി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിൻ്റെ വാർഷികRead More →