സ്വിറ്റ്‌സർലൻഡിനെ മറികടന്നു; ഹോങ്കോങ് ഇനി ലോകത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഹബ്ബ്!

സൂറിച്ച്: ആഗോള സമ്പന്നർ തങ്ങളുടെ വിദേശ നിക്ഷേപങ്ങൾ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഹബ്ബായി ഹോങ്കോങ് മാറി. പാരമ്പര്യമായി ഈ രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡിനെ ചരിത്രത്തിലാദ്യമായാണ് ഹോങ്കോങ് മറികടന്നത്. പ്രമുഖ ആഗോള കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026ലെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ചൈനയിൽ നിന്നുള്ള വൻതോതിലുള്ള വിദേശ നിക്ഷേപങ്ങളും 2025ലുണ്ടായ ഐ.പി.ഒ മുന്നേറ്റവുമാണ് ഹോങ്കോങ്ങിനെ ഈ നേട്ടത്തിലേക്ക്Read More →

ടൂറിസ്റ്റുകളെ വിഷം നൽകി അസുഖബാധിതരാക്കി കോടികൾ കവർന്നു,​ എവറസ്റ്റ് ബേസ് ക്യാമ്പിൽ വൻ ഇൻഷുറൻസ് തട്ടിപ്പ്

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വ്യാജ മെഡിക്കൽ അത്യാഹിതങ്ങളിൽപ്പെടുത്തി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെക്കിംഗ് ഏജൻസികൾ, ഹെലികോപ്ടർ കമ്പനികൾ, ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന 32 അംഗ സംഘത്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ് നേപ്പാൾ പൊലീസ്. 20 മില്യൺ ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) വൻ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ടൂറിസ്റ്റുകളുടെ ഒപ്പമുള്ള ഗൈഡുകൾ ഭക്ഷണത്തിൽ അമിതമായി ബേക്കിംഗ് സോഡ കലർത്തും. ഇത്Read More →

ടൂറിസം: 2025 ല്‍ ആകെ 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്

കോഴിക്കോട്: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ ടൂറിസം മേഖല വളര്‍ന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ 2,58,80,365 ആണ്. 2024 ലേതിനേക്കാള്‍ 28,95,002 പേരാണ് അധികമായി എത്തിയത്. 2024 ല്‍ ആകെ സഞ്ചാരികളുടെ എണ്ണം 2,29,85,363 ആയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ല്‍ 2,50,58,366 സന്ദര്‍ശകരാണുള്ളത്. മുന്‍വര്‍ഷംRead More →

ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍

ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിന്‍റെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ മാതൃകയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള ടൂറിസത്തിന്‍റെ ആര്‍ടി പദ്ധതികളെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ഹിമാചല്‍ പ്രദേശിലെRead More →

മൂടൽമഞ്ഞ് കാരണം ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള 24 ട്രെയിനുകൾ ഉത്തരേന്ത്യന്‍ റെയിൽവേ ഔദ്യോഗികമായി റദ്ദാക്കി

ശൈത്യകാലത്ത് സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി, 2025 ഡിസംബർ 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള 24 ട്രെയിനുകൾ റദ്ദാക്കിയതായി ഉത്തരേന്ത്യന്‍ റെയിൽവേ പ്രഖ്യാപിച്ചു. ഇടതൂർന്ന മൂടൽമഞ്ഞും മൂടൽമഞ്ഞും നിരവധി റൂട്ടുകളിലെ ട്രെയിൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കും. റദ്ദാക്കിയ സർവീസുകളിൽ നജിബാദ് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന നാല് പ്രധാന ട്രെയിനുകളും ഉൾപ്പെടുന്നു, ഇത് മേഖലയിലെ യാത്രയെ സാരമായിRead More →