ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ അറ്റാദായം 365 കോടി രൂപയായി ഉയർന്നു

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണ്. ബാങ്കിന്റെ മൊത്തം നിക്ഷേപം 50,000 കോടി രൂപ കടന്ന് 29 ശതമാനം വർദ്ധനവോടെ 50,643 കോടി രൂപയായി ഉയർന്നു. ഇതിൽ കാസ നിക്ഷേപം 13,176 കോടി രൂപയാണ്. വായ്പ വിതരണം 32.3 ശതമാനം വർധിച്ച് 10,495 കോടി രൂപയായി.Read More →

കരൂർ വൈശ്യ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 37.28 ശതമാനം ഉയർന്നു

2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 574 കോടി രൂപയിൽ നിന്ന് 37.28 ശതമാനം ഉയർന്ന് 788 കോടി രൂപയായി. അറ്റ പലിശ വരുമാനം 18.72 ശതമാനം വർധിച്ച് 1,497 കോടി രൂപയിലെത്തി. പ്രൊവിഷനിംഗിന് മുമ്പുള്ള പ്രവർത്തന ലാഭം 14.26 ശതമാനം ഉയർന്ന് 1,162 കോടി രൂപയായി. ആകെ ബിസിനസ് 17.96 ശതമാനം വാർഷിക വളർച്ചയോടെ 2,39,712 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾRead More →

കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 8 ശതമാനം ഉയർന്നു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ 4,774 കോടി രൂപയിൽ നിന്ന് 8 ശതമാനം ഉയർന്ന് 5,175 കോടി രൂപയായി. മൊത്തം വരുമാനം 38,598 കോടി രൂപയിൽ നിന്ന് 40,931 കോടി രൂപയായി വർധിച്ചു. പലിശ വരുമാനം 35,159 കോടി രൂപയായി ഉയർന്നപ്പോൾ അറ്റ പലിശ വരുമാനം 20 ശതമാനം വർധിച്ച് 11,005 കോടി രൂപയിലെത്തി. ബാങ്കിന്റെ പ്രവർത്തന ലാഭം 8,588 കോടി രൂപയിൽRead More →

സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭർത്താവ്; അനുമോൾ കുടുംബത്തോടൊപ്പം മടങ്ങി

കോഴിക്കോട്: തൊട്ടില്‍പാലം മൊയിലോത്തറ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയായ കെ. അനുമോളെ കാണാതായ സംഭവത്തില്‍ നാടകീയമായ അന്ത്യം. കുടുംബത്തോടൊപ്പം പോകണമെന്ന അനുമോളുടെ ആഗ്രഹവും, കഴിഞ്ഞതെല്ലാം മറന്ന് അവളെ സ്വീകരിക്കാന്‍ തയ്യാറായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വലിയ മനസും ഒത്തുചേര്‍ന്നതോടെ വലിയൊരു നിയമപ്രശ്‌നവും കുടുംബപ്രതിസന്ധിയുമാണ് ഒഴിവായത്. തൊട്ടില്‍പാലത്തുനിന്ന് കാണാതായ അനുമോളെയും ഒപ്പമുണ്ടായിരുന്ന വടകര സ്വദേശി അബ്ദുള്‍ സമദിനെയും കാണാതായി 12ാം ദിവസമാണ് പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.Read More →

വിട്ടുമുറ്റത്തെ കാറിലിരുന്ന പൂച്ചയെ പുലി പിടിച്ചു​

പു​ന​ലൂ​ർ: ഉ​റു​കു​ന്നി​ൽ വീ​ട്ടു​മു​റ്റ​ത്തെ കാ​റി​നു മു​ക​ളി​ലി​രു​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യെ പു​ലി പി​ടി​ച്ചു. ഉ​റു​കു​ന്ന് നേ​താ​ജി ആ​ലും​ത​ട​ത്തി​ൽ വീ​ട്ടി​ൽ ജി. ​ബാ​ബു​വി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ലൈ​റ്റി​ട്ട് നോ​ക്കി​യ​പ്പോ​ൾ എ​ന്തോ ജീ​വി ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ടു. അ​ടു​ത്ത വീ​ട്ടി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു. തെ​ന്മ​ല വ​നം അ​ധി​കൃ​ത​രെ​ത്തി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യെ ക​ണ്ടെ​ത്താ​ൻ പ​ല​യി​ട​ത്താ​യി കാ​മ​റ സ്ഥാ​പി​ച്ചു. പു​ലി​യെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളുംRead More →