2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: 2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 2.62 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുകയോ മാറിയെടുക്കുകയോ ചെയ്തതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ആർ.ബി.ഐ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30നകം നോട്ടുകൾ പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 23 മുതൽ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ആർ.ബി.ഐ അറിയിച്ചത്. നോട്ടുകൾ മാറുന്നത് മൂലം ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റാതിരിക്കാൻRead More →

ആധാറും പാൻ കാർഡും ജൂൺ 30നകം ലിങ്ക് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും ; 1000 രൂപ ഫീസ്

ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും  ജൂൺ 30നകം ലിങ്ക് ചെയ്യണമെന്ന് ആദായ നികുതി വകുപ്പ്. കാർഡുകൾ ലിങ്ക് ചെയ്യാൻ 1000 രൂപയായിരിക്കും ഫീസ്. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും.  ഇരു കാർഡുകളും ലിങ്ക്  ചെയ്യാൻ  1000 രൂപ ഫീസായി ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇ-പേ ടാക്സ് ഫീച്ചറിലൂടെയാണ് ഫീസ് നൽകേണ്ടത്. പാൻകാർഡ് അസാധുവായാൽ ആ കാർഡ്Read More →

റിലയൻസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ. രണ്ട് ബില്യൺ ഡോളറിന്റെ വായ്പക്ക് കൂടിയാണ് ആർ.ബി.ഐ അനുമതി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വരൂപിച്ച 3 ബില്യൺ ഡോളറിന് പുറമേയാണിത്. ഈ പണം ഊർജ, ടെലികോം ബിസിനസുകൾ വ്യാപിപ്പിക്കാനായിരിക്കും റിലയൻസ് ഉപയോഗിക്കുക. മികച്ച റേറ്റിങ്ങും പണത്തിന്റെ വരവും മാർച്ചിൽ കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകൾ നടത്തുന്ന മത്സരവുമെല്ലാം കണക്കിലെടുത്താണ് അധിക പണം വായ്പയായിRead More →

500 രൂപ നോട്ടുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: 500 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2005 വിവരാവകാശ നിയമപ്രകാരം പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെറ്റാണ്. അടിസ്ഥാനമില്ലാത്ത ഈ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു, കേന്ദ്രബാങ്ക് കുറ്റപ്പെടുത്തി. അച്ചടിച്ച നോട്ടുകള്‍ ശരിയായി കണക്കാക്കപ്പെടുന്നുണ്ട്. അതിനായി മികച്ച സംവിധാനങ്ങളാണുള്ളത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവ ശരിയായ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഇത്തരം വിവരങ്ങള്‍ക്ക്് തങ്ങളെ സമീപിക്കണമെന്നും ആര്‍ബിഐ മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു.Read More →

പ്രകൃതിക്ഷോഭം, തീരശോഷണം; കേരളത്തിന് ലോകബാങ്കി​ന്റെ  1230 കോടി

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ളും പ​ക​ര്‍ച്ച​വ്യാ​ധി​ക​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​രി​ടു​ന്ന​തി​ന്​ കേ​ര​ള​ത്തി​ന് 1230 കോ​ടി രൂ​പ​യു​ടെ (150 ദ​ശ​ല​ക്ഷം ഡോ​ള​ര്‍) ലോ​ക​ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ച്ചു. നേ​ര​ത്തേ അ​നു​വ​ദി​ച്ച 125 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ വാ​യ്പ​ക്ക്​ പു​റ​മെ​യാ​ണ് കേ​ര​ള​ത്തി​ന് അ​ധി​ക വാ​യ്പ ഇ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ച്ച​ത്. തീ​ര​ശോ​ഷ​ണം, ജ​ല​വി​ഭ​വ പ​രി​പാ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വാ​യ്പാ തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന്​ ലോ​ക​ബാ​ങ്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ക്കും തീ​ര​ശോ​ഷ​ണം ഉ​ള്‍പ്പെ​ടെ കാ​ലാ​വ​സ്ഥRead More →