7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്ന് പേടിഎം

മുംബൈ: 7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്നിരിക്കയാണ് പേടിഎം പാരന്റിംഗ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി. വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 893.30 രൂപയിലേയ്ക്ക് സ്റ്റോക്ക് കുതിച്ചു. 2022 നവംബര്‍ 4 ന് കുറിച്ച 439.60 രൂപയാണ് 52 ആഴ്ച താഴ്ച. അതിന് ശേഷം 104 ശതമാനം ഉയര്‍ന്നു. ആനന്ദ് രതിയിലെ ജിഗര്‍ എസ് പട്ടേല്‍ പറയുന്നതനുസരിച്ച് ഓഹരിയുടെ ആര്‍എസ്ഐ ബുള്ളിഷ് മൊമന്റമാണ് കാണിക്കുന്നത്. 860-880 രൂപയില്‍ ഓഹരിRead More →

വാഷിങ്ടൺ: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ഒാപ്പൺ കമിറ്റി യോഗത്തിന് ശേഷം പലിശനിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് ​യു.എസ് കേന്ദ്രബാങ്ക് തീരുമാനിക്കുകയായിരുന്നു. മാർച്ച് 2022 മുതൽ 10 തവണയാണ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വർധിപ്പിച്ചത്. അതേസമയം, പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും നിരക്കുയർത്തേണ്ടി വരുമെന്ന സൂചനയും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നൽകുന്നുണ്ട്. ജൂൺ 13ന് തുടങ്ങിയ രണ്ട് ദിവസ​ത്തെ യോഗത്തിനൊടുവിലാണ് നിർണായകRead More →

മുംബൈ: വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. പണനയ സമിതിയിൽ ആറിൽ അഞ്ച് പേരും വായ്പ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തെ അനുകൂലിച്ചു. രാജ്യത്ത് പണപ്പെരുപ്പം 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. 4.7 ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പം. ഇത് ആർ.ബി.ഐയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ. അതേസമയം, പണപ്പെരുപ്പവുമായുള്ള പോരാട്ടം ഇനിയും തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർRead More →

ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു

കൊച്ചി: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്് കോര്‍പ്പറേഷന്റെ പിന്തുണയുള്ള, ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ (486 മില്യണ്‍ ഡോളര്‍ ) സമാഹരിക്കുന്നു. ധനസമാഹരണം ഡെബ്റ്റ് അല്ലെങ്കില്‍ ഇക്വിറ്റി വഴിയോ സംയോജനം വഴിയോ ആകാം.അന്തിമ ഘടന ഉടന്‍ തീരുമാനിക്കുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. 100 ഓളം ശാഖകള്‍ ഈ വര്‍ഷം തുറക്കാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്. റീട്ടെയില്‍ ബാങ്കിംഗില്‍ മുന്നേറാനും മൈക്രോഫിനാന്‍സ് കമ്പനി വാങ്ങാനും ശ്രമിക്കുന്നു.Read More →

ഏ​ഴു ല​ക്ഷം വ​രെ വി​ദേ​ശ​ത്ത് ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാർഡ് ഉ​പ​യോ​ഗ​ത്തി​ന് ഉ​റ​വി​ട നി​കു​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്ത് ഒ​രു വ​ർ​ഷം ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഉ​റ​വി​ട നി​കു​തി (ടി.​സി.​എ​സ്) ബാ​ധ​ക​മാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ലി​ബ​റ​ലൈ​സ്ഡ് റെ​മി​റ്റ​ൻ​സ് സ്കീം (​എ​ൽ.​ആ​ർ.​എ​സ്), ഉ​റ​വി​ട നി​കു​തി എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ൽ.​ആ​ർ.​എ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നും 20 ശ​ത​മാ​നം ഉ​റ​വി​ട നി​കു​തി ചു​മ​ത്താ​നു​മു​ള്ള തീ​രു​മാ​നം വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഈRead More →