സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാറിന് 668.17 കോടി രൂപ ലാഭവിഹിതം നല്‍കി. 2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമാണിത്. ബിഒഐ എംഡി രജനീഷ് കര്‍ണാടക് ലാഭവിഹിത തുക അടങ്ങിയ ചെക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറുകയായിരുന്നു. സാമ്പത്തിക കാര്യ സെക്രട്ടറി വിവേക് ജോഷി സന്നിഹിതനായിരുന്നു. ഓഹരി ഒന്നിന് 2 രൂപ (20 ശതമാനം) ലാഭവിഹിതം 2023 മെയ് 30 ന് ബിഒഐ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.2022-23 സാമ്പത്തിക വര്‍ഷത്തിലെRead More →

52-ആഴ്ച ഉയരത്തിനരികെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി

മുംബൈ: 2023-24 ജൂണ്‍ പാദത്തില്‍ (2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം) വായ്പ 24.50 ശതമാനം വര്‍ദ്ധിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ ബുധനാഴ്ച ഉയര്‍ന്നു. 2.14 ശതമാനം ഉയര്‍ന്ന് 80.33 രൂപയിലാണ് ഓഹരിയുള്ളത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 84.52 രൂപയില്‍ നിന്ന് 4.96 ശതമാനം മാത്രം അകലെ. നേരത്തെ നോണ്‍ ബാങ്കിംഗ് ലെന്ററായ ഐഡിഎഫ്സിയുടെ ഓഹരി 116.85 രൂപ എന്ന 52 ആഴ്ചRead More →

ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ജൂണിൽ 1.61 ലക്ഷം കോടി വരുമാനം

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വർധന. 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1.61 ലക്ഷം കോടിയാണ് ​ജൂണിലെ ജി.എസ്.ടി വരുമാനം ഉയർന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ജി.എസ്.ടി പിരിവിലെ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന രേ​ഖപ്പെടുത്തിയത് ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇത് ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്. ജൂണിൽ പിരിച്ചെടുത്ത പണത്തിൽ 31,013 കോടി രൂപ സെൻട്രൽ ജി.എസ്.ടിയാണ്. സംസ്ഥാനങ്ങൾRead More →

ലയനത്തിന് പിന്നാലെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി

മുംബൈ: ലോകത്തെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് എച്ച്.ഡി.എഫ്.സി. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചതോടെ ഇന്ത്യൻ ബാങ്കിന് വൻ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. വിപണി മൂല്യത്തിൽ ​ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി ബാങ്കിപ്പോൾ. ജെ.പി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. 172 ബില്യൺ ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ ആകെRead More →

ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി

ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ആപ്പിൾ ചർച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ പ്രാഥമിക ചർച്ചകൾ നടത്തിയ ടെക് ഭീമൻ, തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ഐ.എ.എൻ.എസ് റിപ്പോർട്ട് പ്രകാരം,Read More →