മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം കൂടുതലും എന്‍ബിഎഫ്സികളില്‍

മുംബൈ: ധനകാര്യ മേഖല ദലാല്‍ സ്ട്രീറ്റിലെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായി തുടരുകയാണ്. മേഖലയിലെ ശ്രദ്ധേയ സാന്നിധ്യം നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളാണ് (എന്‍ബിഎഫ്‌സികള്‍) .മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ എന്‍ബിഎഫ്‌സി ഓഹരികളില്‍ വലിയ നിക്ഷേപം നടത്തി. അതേസമയം സ്വകാര്യ ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് നടത്തുകയും ചെയ്തു. വിശകലന വിദഗ്ധരും ഫണ്ട് മാനേജര്‍മാരും പറയുന്നതനുസരിച്ച്, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പലിശ വര്‍ദ്ധന ഘട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വികസിത വിപണികളിലെ കേന്ദ്രRead More →

ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ,Read More →

അറ്റാദായം 42.1 ശതമാനം ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്

കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 854 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 600 കോടി രൂപ മാത്രമായിരുന്നു. 42.1 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭം നേടാനും ബാങ്കിന് സാധിച്ചു. അതേസമയം അറ്റ പലിശ മാര്‍ജിന്‍ സ്മ്മര്‍ദ്ദം നേരിടുന്നുണ്ട്. വരും പാദത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസ് വിശ്വസിക്കുന്നു. മൊത്തംRead More →

#biznewskerala | പരിഷ്‌ക്കരിച്ച പ്രൊവിഷനിംഗ് സംവിധാനം വായ്പാ നഷ്ടമുണ്ടാക്കുമെന്ന് ബാങ്കുകള്‍

മുംബൈ: നിര്‍ദ്ദിഷ്ട പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) വ്യവസ്ഥയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ (ആര്‍ബിഐ) അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് റെഗുലേറ്റര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൃത്യമായ സമയപരിധി ഇതുവരെRead More →

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

ന്യൂഡൽഹി: ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. കാർഡുകളിലെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനമാണ് ആർ.ബി.ഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ കരട് സർക്കുലർ ജൂലൈ അഞ്ചിന് ആർ.ബി.ഐ പുറത്തിറക്കി. ഉപഭോക്താക്കൾ കാർഡിന്റെ നെറ്റ്‍വർക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കാനുള്ള അനുമതി കാർഡ് പുറത്തിറക്കുന്ന ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നൽകണമെന്നാണ് ആർ.ബി.ഐ നിർദേശിക്കുന്നത്. നിലവിൽ അഞ്ച് കമ്പനികളാണ് ഇന്ത്യയിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരായി പ്രവർത്തിക്കുന്നത്. അമേരിക്കൻ എക്സ്പ്രസ്Read More →