മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം കൂടുതലും എന്‍ബിഎഫ്സികളില്‍
July 17, 2023 0 By BizNewsമുംബൈ: ധനകാര്യ മേഖല ദലാല്‍ സ്ട്രീറ്റിലെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായി തുടരുകയാണ്. മേഖലയിലെ ശ്രദ്ധേയ സാന്നിധ്യം നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളാണ് (എന്‍ബിഎഫ്‌സികള്‍) .മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ എന്‍ബിഎഫ്‌സി ഓഹരികളില്‍ വലിയ നിക്ഷേപം നടത്തി.
അതേസമയം സ്വകാര്യ ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് നടത്തുകയും ചെയ്തു. വിശകലന വിദഗ്ധരും ഫണ്ട് മാനേജര്‍മാരും പറയുന്നതനുസരിച്ച്, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പലിശ വര്‍ദ്ധന ഘട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വികസിത വിപണികളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമ്പോള്‍, ഇന്ത്യയും അതേ പടി പിന്തുടരും. ഇതോടെ എന്‍ബിഎഫ്‌സികളുടെ ബാധ്യതാ ചെലവ് കുറയുകയും, ലാഭ മാര്‍ജിന്‍ കൂടുകയും ചെയ്യും.
ജൂണില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വിവിധ എന്‍ബിഎഫ്‌സികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഹൗസിംഗ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ക്രെഡിറ്റാക്സസ് ഗ്രാമീണ്‍, മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള പല ഓഹരികളിലും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്ലോക്ക് ഡീലുകളിലും എന്‍ബിഎഫ്സികളാണ് മുന്നില്‍.
ഉദാഹരണത്തിന്, ക്രെഡിറ്റ്അക്സസ് ഗ്രാമീണും ശ്രീറാം ഫിനാന്‍സും ജൂണില്‍ നേരിയ കിഴിവില്‍ വലിയ ബ്ലോക്ക് ഡീലുകള്‍ നേടി. കാനറ റോബെക്കോ, ആക്സിസ് മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്സി എഎംസി എന്നിവ ക്രെഡിറ്റ്അക്സസ് ഗ്രാമീനിലെ ഓഹരികള്‍ ഉയര്‍ത്തിയപ്പോള്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, കൊട്ടക് മഹീന്ദ്ര എഎംസി എന്നിവ ശ്രീറാം ഫിനാന്‍സ് വാങ്ങുകയായിരുന്നു.