ജോസ് ജോസഫ് കാട്ടൂർ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണൽ ഡയറക്ടർ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡിഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ ഈ മാസം 18 മുതൽ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോസ് ജോസഫിന്, ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്. വാർട്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തീകരിച്ചിട്ടുണ്ട്. റൂറൽ മാനേജ്മെന്റിൽRead More →

യു.പി.ഐ ഇടപാടിൽ വൻ വർധന; പ്രതിമാസം പുതിയ 60 ലക്ഷം ഉപയോക്താക്കൾ

ന്യൂഡൽഹി: യൂണിഫൈഡ് പേമെന്‍റ് ഇൻർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടിൽ വൻ വർധനയെന്ന് നാഷനൽ പേമെന്‍റ്സ് കോർപറേഷൻ (എൻ.പി.സി.ഐ) ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രവീണ റായ്. റുപേ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ബന്ധിപ്പിച്ചതും കൂടുതൽ വിദേശരാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയതുമാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ വർധിക്കുന്നതിലേക്ക് നയിച്ചത്. ഓരോ മാസവും 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ യു.പി.ഐയിലേക്ക് വരുന്നതായും പ്രവീണ റായ് പറഞ്ഞു. എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം ഒരുRead More →

ഹിൻഡൻബർഗ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കൊട്ടക് മഹീ​ന്ദ്ര; അദാനി വിവാദത്തിൽ മറുപടി

ന്യൂഡൽഹി: യു.എസ് ഷോട്ട് സെല്ലറായ ഹിൻഡൻബർഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കൊട്ടക് മഹീന്ദ്ര. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിന്റെ വിശദീകരണം. കമ്പനിയുടെ കെ-ഇൻഡ്യ ഓപ്പർച്യൂണിറ്റി ഫണ്ടിൽ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും കമ്പനി വിശദീകരിച്ചു. കൊട്ടക് മഹീ​ന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിലോ കെ.ഐ.ഒ.എഫ് ഫണ്ടിലോ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും അവർ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടിൽ നിക്ഷേപിച്ച ആർക്കും ഹിൻഡൻബർഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി. കെ.ഐ.ഒ.എഫ് സെബിയിൽRead More →

എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും; ആർ.ബി.ഐ ഉടൻ ചാർജ് ഉയർത്തും

എ.ടി.എം ഇടപാടുകൾക്ക് ഇനി ​ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നുംRead More →

എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 912 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ്‌ പോള്‍ പ്രവചനം വിപണിയിലുണ്ടാക്കിയ കുതിപ്പാണ്‌ എസ്‌ബിഐയുടെ ഓഹരിയും മുന്നേറുന്നതിന്‌ വഴിവെച്ചത്‌. പ്രമുഖ വിദേശ ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ തിരഞ്ഞെടുത്ത 54 മോദി ഓഹരികളില്‍ എസ്‌ബിഐയുംRead More →