ബജാജ് ഫിനാൻസിന്റെ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് നിരോധിച്ച് ആർ.ബി.ഐ

ബജാജ് ഫിനാൻസിന്റെ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് നിരോധിച്ച് ആർ.ബി.ഐ

November 15, 2023 0 By BizNews

ന്യൂഡൽഹി: ബജാജ് ഫിനാൻസിന്റെ വായ്പ സംവിധാനങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ തുടങ്ങിയവ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇവ ഡിജിറ്റൽ വായ്പ നിയമങ്ങൾ പാലിച്ചിരുന്നില്ലെന്നും ഇതേത്തുടർന്നാണ് ആർ.ബി.ഐയുടെ നിരോധനമെന്നുമാണ് റിപ്പോർട്ട്.

നിയമലംഘനങ്ങൾ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി) വിലയിരുത്തിയിരുന്നു. വായ്പ സംവിധാനങ്ങളുടെ പൂർണ വിവരങ്ങൾ നിയമപ്രകാരം കമ്പനി കടക്കാരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് ലംഘിച്ച് വായ്പകൾ നൽകിയതിന്റെ പേരിലാണ് ആർ.ബി.ഐ നടപടി സ്വീകരിച്ചത്.

അതേസമയം ആർ.ബി.ഐ രജിസ്റ്റേർഡ് ആയിട്ടുള്ള നിക്ഷേപ-വായ്പ ബാങ്കിതര സാമ്പത്തിക സ്ഥാപനമാണെന്നും, അതിനാൽ തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിക്ഷേപങ്ങൾ സ്വീകരിക്കുവാനും വായ്പകൾ നൽകുവാനും സാധിക്കുമെന്ന് ബജാജ് ഫിനാൻസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞു.