എസ്.ബി.ഐ, പി.എൻ.ബി ബാങ്കിലെ എല്ലാ ഇടപാടും നിർത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ

ന്യൂഡൽഹി: എസ്.ബി.ഐ, പി.എൻ.ബി ബാങ്കുകളുമായുള്ള മുഴുവൻ ഇടപാടുകളും നിർത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവക്കാണ് നിർദേശം ബാധകം. ഫിനാൻസ് സെക്രട്ടറി പി.സി ജാഫറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സെപ്റ്റംബർ 20നുള്ളിൽ ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് നിക്ഷേപം തിരി​കെ പിടിക്കണമെന്നാണ് ഉത്തരവ്. രണ്ട് ബാങ്കുകളിലും ഉണ്ടായ ക്രമക്കേടുകളാണ് ഇത്തരമൊരു നിർദേശത്തിന് കർണാടക സർക്കാറിനെRead More →

ചെക്ക് ഇനി വേഗത്തില്‍ പണമാക്കാമെന്ന് ആർബിഐ

ബാങ്കുകളിൽ ചെക്ക് പണമാക്കാൻ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകൾക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ യോഗതീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഓരോ ബാച്ചുകളായാണ് ചെക്കുകൾ ക്ലിയർ ചെയ്യുന്നത്. അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസംവരെ ഇപ്പോൾ വേണ്ടിവരുന്നുണ്ട്. ഇനിയത് തത്സമയത്തിലേക്ക്Read More →

തുടർച്ചയായ ഒമ്പതാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ

ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. കേന്ദ്രബാങ്കിന്റെ പണനയ കമിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിശ്ചയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇനിയും എത്താത്ത സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ തീരുമാനം പണനയ യോഗത്തിലെ ആറിൽ നാല് പേരും റിപ്പോ നിരക്ക് മാറ്റാതെ തുടരുന്നതിനെ അനുകൂലിച്ചുവെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിച്ചതിന് ശേഷം മാത്രമേ നയംമാറ്റം പരിഗണിക്കാനാവുവെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.Read More →

സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രതിവർഷം 12 രൂപ വീതം ഈടാക്കി; എസ്.ബി.ഐ നഷ്ടപരിഹാരം നൽകണം

കൊച്ചി: കസ്റ്റമറുടെ സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രതിവർഷം 12 രൂപ വീതം അഞ്ചു വർഷം ഈടാക്കിയ ബാങ്ക് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃപ്പൂണിത്തുറ സ്വദേശി കെ. വിശ്വനാഥൻ എസ്.ബി.ഐ തൃപ്പൂണിത്തുറ ശാഖക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ ഉത്തരവ്. പരാതിക്കാരന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും 2015 മുതൽ പ്രതിവർഷം 12 രൂപ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനRead More →

ഐഡിബിഐ ബാങ്ക് ലാഭത്തിൽ 40% വർധന രേഖപ്പെടുത്തി

ഐഡിബിഐ ബാങ്ക്, 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ ലാഭം 1,719 കോടി രൂപയായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 40% എന്ന ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്. പ്രവർത്തന ലാഭം 2,076 കോടി രൂപയാണ്. എൻ.ഐ.എം. 4.18% ആയി രേഖപ്പെടുത്തി, അറ്റ പലിശ വരുമാനം 2024 ഒന്നാം പാദത്തിലെ 3,998 കോടി രൂപയിൽ നിന്ന് 2025 ഒന്നാം പാദത്തിൽ 3,233Read More →