നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു. 64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കൾക്കു വേരിയൻറുകൾ വ്യത്യാസമില്ലാതെ പ്രാരംഭ വിലയിൽ എൻ ഫസ്റ്റ് സ്വന്തമാക്കാം. ഇറ്റാലിയൻRead More →

സ്കൂട്ടർ വാങ്ങാൻ ആളില്ല; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ഒലയുടെ പുതിയ ഉത്പന്നം

മുംബൈ: ഇലക്ട്രിക് വാഹന വിൽപനയിൽ കനത്ത ഇടിവ് നേരിട്ടതോടെ മാറ്റങ്ങൾക്ക് ഒരുങ്ങി ഒല ഇലക്ട്രിക്. ദീപാവലിയോട് അനുബന്ധിച്ച് ഇരുചക്ര വാഹനമല്ലാത്ത പുതിയ ഉത്പന്നം പുറത്തിറക്കാനാണ് പദ്ധതി. ഒക്ടോബർ 17ന് ഉത്പന്നത്തിന്റെ പ്രഖ്യാപനം നടത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ഒലയുടെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള ടീസർ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. എനർജി സ്റ്റോറേജ് ബിസിനസാണ് ഒല തുടങ്ങാൻ​ പോകുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒല ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭവീശ് അഗർവാളാണ് പുതിയRead More →

ഇരുചക്ര വാഹനങ്ങളുടെ ശേഖരവുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്

കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി  ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്‌സ് 2025ലുണ്ടാകും. VISIT FLIPKARTRead More →

ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നു

നിങ്ങൾ ഒരു കാർ ഉടമയാണോ? നിങ്ങളുടെ കാർ ചെറുതാണോ? എങ്കിൽ നിങ്ങൾക്കായി ഉടൻ സർക്കാരിൽ നിന്ന് വൻ ആശ്വാസം എത്തിയേക്കാമെന്നു സൂചന. ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നതായി രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കുന്നു. രാജ്യത്ത് എസ്‌യുവി വാഹനങ്ങളോടുള്ള വർധിച്ചുവരുന്ന ഭ്രമത്തിനിടെ ചെറു കാർ വിഭാഗം കടുത്ത സമ്മർദമാണ് നേരിടുന്നത്. ഇതാണ് ഇളവുകൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ അഭ്യർത്ഥന വർഷങ്ങളോളംRead More →

ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല: വ്യാജ വാർത്തകൾ തള്ളി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാൽ അവയെ ടോളിൽ നിന്ന്Read More →