ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു

ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു

Spread the News

ഇലക്ട്രോണിക് വാഹന വിപണിയിൽ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. ‘ഓല’ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകൾക്ക് 17,500 മുതൽ 25,000 രൂപവരെയാണ് കുറച്ചത്.

എസ്1 പ്രോ 1,47,499 രൂപയിൽനിന്ന് 1,29,999 രൂപയായും എസ്1 എയർ 1,19,999 രൂപയിൽനിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയിൽനിന്ന് 84,999 രൂപയായുമാണ് കുറയുക. ഓല എസ്1 പ്രോ, എസ്1 എയർ എന്നിവക്ക് സർക്കാർ സബ്സിഡിയും ലഭിക്കും. ടാറ്റ മോട്ടോഴ്സ് ബാറ്ററി ഇലക്ട്രിക് വാഹന വില കുറച്ചതാണ് ‘ഓല’ തീരുമാനത്തിന് കാരണമെന്നാണ് വിപണി വർത്തമാനം.

Leave a Reply

Your email address will not be published. Required fields are marked *