ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച സെപ്റ്റംബറില്‍ 4 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി:നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം 4 ശതമാനം വളര്‍ന്നു. ഓഗസ്റ്റിലെ 4.1 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവ്. വാര്‍ഷികാടിസ്ഥാനത്തില്‍ പുരോഗതി ദൃശ്യമാണ്.കഴിഞ്ഞവര്‍ഷം ഇതേമാസത്തിലെ വളര്‍ച്ച 3 ശതമാനം മാത്രമായിരുന്നു. ഉത്പാദന മേഖല വളര്‍ച്ച ഓഗസ്റ്റിലെ 3.8 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായും വൈദ്യുതി ഉത്പാദനം 3 ശതമാനമായും ഉയര്‍ന്നപ്പോള്‍ ഖനനപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം പ്രകടമായി. കല്‍ക്കരി, അസംസ്‌കൃത എണ്ണ,Read More →





