ഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്

പുതിയ സർക്കാർ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. റെയിൽവേ ബജറ്റും ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. എന്നാൽ ഇത് പല വർഷങ്ങളിലും പ്രത്യേകമായായിരുന്നു അവതരിപ്പിച്ചിരുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ബജറ്റിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ ബജറ്റ് പ്രത്യേകം അവതരിപ്പിച്ചിരുന്നു. 2017-18 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ചതോടെയാണ് 92 വർഷം നീണ്ട ഈRead More →

ബ്രെന്റ് ക്രൂഡും യുഎസ് ഗ്രേഡും തമ്മിലുള്ള അന്തരം കുറയുന്നു

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. സീസണ്‍ ഡിമാന്‍ഡും, ഉല്‍്പാദന നിയന്ത്രണങ്ങളുമാണ് പുതിയ വെല്ലുവിളികള്‍. യുഎസ് ക്രൂഡ് സ്റ്റോക്ക്‌പൈലുകളില്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചഡടി നേരിട്ടയും, യുഎസ് ഡോളറിന്റെ കൊടുമുടി ഇറക്കവും യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡിന്റെ വില കുതിക്കാന്‍ കാരണമായി. ഇതോടെ ബ്രെന്റ് ക്രൂഡും യുഎസ് ഗ്രേഡും തമ്മിലുള്ള അന്തരം വീണ്ടും കുറഞ്ഞു. ഡ്രൈവിംഗ് സീസണ്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനാല്‍ യുഎസിലെ ക്രൂഡ് ഓയില്‍ ഇന്‍വെന്ററികള്‍ കഴിഞ്ഞRead More →

ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വളർച്ച ‌ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ സ്വകാര്യ ഉപഭോഗത്തിലെ വളർച്ച കണക്കിലെടുത്താണ് വളർച്ച നിരക്കിൽ 0.2 ശതമാനം വർദ്ധന വരുത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് 6.5 ശതമാനമാകുമെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.2 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇന്ത്യ ഏഴ്Read More →

ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്

കൊച്ചി: കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതി 13.44 ശതമാനം ഇടിവോടെ 15,939.77 കോടി രൂപയിലെത്തി. യൂറോപ്പിലും അമേരിക്കയിലും മാന്ദ്യം ശക്തമായതോടെ ഉപഭോഗത്തിലുണ്ടായ ഇടിവാണ് തിരിച്ചടി സൃഷ്ടിച്ചതെന്ന് ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് അസോസിയേഷൻ പറഞ്ഞു. ഇക്കാലയളവിൽ സ്വർണം, വജ്രങ്ങൾ എന്നിവയുടെ ഇറക്കുമതിയിലും 16.5 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം ജെം ആൻഡ് ജുവലറി കയറ്റുമതി 7.44 ശതമാനം കുറഞ്ഞു. ജൂണിൽRead More →

ജിവികെ പവറിനെ പാപ്പരായി പ്രഖ്യാപിച്ച് എൻസിഎൽടി

കൊച്ചി: രാജ്യത്തെ മുൻനിര വൈദ്യുതി കമ്പനിയായ ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിനെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ(എൻ.സി.എൽ.ടി) ഹൈദരബാദ് ബെഞ്ച് പാപ്പരായി പ്രഖ്യാപിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് പത്ത് വർഷം മുൻപ് എടുത്ത 18,000 കോടി രൂപയുടെ വായ്‌പ കിട്ടാക്കടമായതിനെ തുടർന്നാണ് എൻ.സി.എൽ.ടിയെ സമീപിച്ചത്. വായ്പ തുകയും പലിശയുമടക്കം തിരിച്ചുപിടിക്കുന്നതിനായി ജി.വി.കെ പവറിനെതിരെ ആസ്തിവിറ്റഴിക്കൽ നടപടികൾ ആരംഭിക്കുന്നതിനും കോടതി അനുമതി നൽകി. ജി.വി.കെ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ്Read More →