ആദ്യ എ.ഐ ഫാഷൻ ബ്രാൻഡ് അംബാസഡറുമായി ശീമാട്ടി

ആദ്യ എ.ഐ ഫാഷൻ ബ്രാൻഡ് അംബാസഡറുമായി ശീമാട്ടി

August 19, 2024 0 By BizNews

കൊ​ച്ചി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫാ​ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​ർ​മി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ശീ​മാ​ട്ടി. ഇ​ഷ ര​വി​യെ​ന്ന എ.​ഐ ഫാ​ഷ​ൻ മോ​ഡ​ൽ ഇ​നി ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ലോ​ക​ത്ത് ശീ​മാ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക മു​ഖ​മാ​വും. നി​റ​ങ്ങ​ളോ​ടും യാ​ത്ര​ക​ളോ​ടും അ​തി​യാ​യ താ​ൽ​പ​ര്യ​വും ഫാ​ഷ​നെ കൂ​ടെ​ക്കൂ​ട്ടി​യ സ്വ​യം​പ​ര്യാ​പ്ത പെ​ൺ​കു​ട്ടി​യാ​യാ​ണ് ഇ​ഷ​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഷ ഇ​നി ശീ​മാ​ട്ടി​യു​ടെ മു​ഖ​മാ​വു​മെ​ന്നും ഈ ​പു​ത്ത​ൻ ചു​വ​ടു​വെ​പ്പ്​ ഫാ​ഷ​ൻ വ്യ​വ​സാ​യ​ത്തി​ൽ എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശീ​മാ​ട്ടി സി.​ഇ.​ഒ​യും ലീ​ഡ് ഡി​സൈ​ന​റു​മാ​യ ബീ​ന ക​ണ്ണ​ൻ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷ​വും ഓ​ണ​ത്തെ ആ​ഘോ​ഷ​മാ​യി വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ശീ​മാ​ട്ടി. ച​രി​ത്ര​വും ക​ല​യും സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും ഏ​കോ​പി​പ്പി​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ രൂ​പ​ക​ൽ​പ​ന​യി​ൽ തീ​ർ​ത്ത ‘മ​ണ്ഡ​ല’ ക​ല​ക്ഷ​നാ​ണ് വ​സ്ത്ര​പ്രേ​മി​ക​ൾ​ക്കാ​യി ഓ​ണ​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൊ​ച്ചി, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ഷോ​റൂ​മു​ക​ളി​ൽ മ​ണ്ഡ​ല ക​ല​ക്ഷ​ൻ​സ് ല​ഭ്യ​മാ​കും. സെ​റ്റ്മു​ണ്ട്, ല​ഹ​ങ്ക, അ​നാ​ർ​ക്ക​ലി, മെ​ൻ​സ് കു​ർ​ത്ത, ഷ​ർ​ട്ട് തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി സാ​റോ​ങ് പാ​ന്റ്സ്, ഫി​ഷ​ർ​മാ​ൻ പാ​ന്റ്സ്, ഹാ​രം പാ​ന്റ്സ്, ടീ​ഷ​ർ​ട്സ്, ക്രോ​പ് ടോ​പ്സ് വ​രെ​യു​ള്ള ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് മ​ണ്ഡ​ല പാ​റ്റേ​ണി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഓ​ണ​ക്കാ​ല​ത്ത്​ സെ​പ്റ്റം​ബ​ർ 22 വ​രെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, കോ​ട്ട​യം ഷോ​റൂ​മു​ക​ളി​ൽ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​ൺ, ട​സ​ർ, ആ​ർ​ട്ട്, ഫാ​ൻ​സി സാ​രി​ക​ൾ​ക്ക് 90 ശ​ത​മാ​നം​വ​രെ ഡി​സ്‌​കൗ​ണ്ട്​ ല​ഭി​ക്കും. എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ൾ​ക്കും 10 ശ​ത​മാ​നം കു​റ​ഞ്ഞ ഡി​സ്‌​കൗ​ണ്ട് ല​ഭ്യ​മാ​ണ്.

ശീ​മാ​ട്ടി യ​ങ്ങി​ന്റെ നാ​ലാ​മ​ത്തെ ഷോ​റൂം മ​ല​പ്പു​റം തി​രൂ​രി​ൽ ആ​ഗ​സ്റ്റ് 22ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ശീ​മാ​ട്ടി യ​ങ്ങി​ന്റെ മ​റ്റൊ​രു ഷോ​റൂം ഈ ​ന​വം​ബ​റി​ൽ പാ​ലാ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ടു​ത്ത ഓ​ണ​ത്തി​നു​ള്ളി​ൽ യ​ങ്ങി​ന്റെ പ​ത്ത് സ്റ്റോ​റു​ക​ൾ​കൂ​ടി കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ബീ​ന ക​ണ്ണ​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ശീ​മാ​ട്ടി ക്രാ​ഫ്​​റ്റ​ഡി​ന്റെ മൂ​ന്നാം നി​ല​യി​ലാ​യി മെ​ൻ​സ് ആ​ൻ​ഡ്​ കി​ഡ്സ് സെ​ലി​ബ്രി​റ്റ​റി ക​ല​ക്ഷ​ൻ ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഗ്രേ​റ്റ് ഇ​ന്ത്യ​ൻ സാ​രീ​സി​ന്റെ ആ​ദ്യ സ്റ്റോ​ർ ഈ ​ഓ​ണ​ത്തി​നു​മു​മ്പ്​ എ​ട​പ്പാ​ളി​ൽ ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഗ്രേ​റ്റ് ഇ​ന്ത്യ​ൻ സാ​രീ​സി​ന്‍റെ കൂ​ടു​ത​ൽ സ്റ്റോ​റു​ക​ൾ വ​രും​വ​ർ​ഷ​ത്തി​ൽ തു​റ​ക്കും.