സിറോദ ആപ്പ് വഴി ഇനി യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം

ബെഗളൂരു: അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുകയാണ് സിറോദ. അടുത്ത പാദത്തില്‍ പുതിയ സംവിധാനം തുടങ്ങുമെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി നിതിന്‍ കാമത്ത് പറഞ്ഞു. യുഎസ് ഓഹരി നിക്ഷേപ മേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ പ്രവേശനമാണിത്. ഗിഫ്റ്റ് സിറ്റി ഫ്രെയിംവര്‍ക്ക് ഉപയോഗിച്ചാണ് പുതിയ ഫീച്ചര്‍. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ഗിഫ്റ്റ് സിറ്റി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍Read More →

പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ 49 ശതമാനം വരെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകരെ അനുവദിച്ചേയ്ക്കും. ധനകാര്യ മന്ത്രാലയത്തിലേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ 12 പൊതുമേഖലാബാങ്കുകളാണുള്ളത്. ഇവയില്‍ 51 ശതമാനം വീതം ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു. ഈ പങ്കാളിത്തം അതേപടി തുടരും. ന്യൂനപക്ഷ ഓഹരികള്‍ നല്‍കുന്നതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാമെന്നും ബാങ്കുകളെ ശക്തിപ്പെടുത്താമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഇന്ത്യന്‍ ബാങ്കിംഗ്Read More →

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍

ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നത്. ഒന്നാംപാദത്തില്‍ 7.8 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്നാണിത്. ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണവും 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ച ആര്‍ബിഐ നടപടിയും ഉപഭോഗം വര്‍ദ്ധിപ്പിക്കും. 40 സാമ്പത്തിക വിദഗ്ധരില്‍ നടത്തിയ സര്‍വേ 6.7 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്.Read More →

എന്‍പിഎസ് രജിസ്ട്രേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് പിഎഫ്ആര്‍ഡിഎ

ന്യൂഡല്‍ഹി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എന്‍പിഎസ് രജിസ്ട്രേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുക എളുപ്പമാക്കുകയാണ് ലക്ഷ്യം. എന്‍പിഎസിന്റെ ‘ഓള്‍ സിറ്റിസണ്‍’, ‘ കോര്‍പ്പറേറ്റ്’ മോഡലുകള്‍ക്ക് നിയമങ്ങള്‍ ബാധമാണ്. ഇത് പ്രകാരം പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങള്‍ ശേഖരിക്കുന്ന രജിസ്ട്രേഷന്‍ ഫോം പിഎഫ്ആര്‍ഡിഎ അവതരിപ്പിച്ചു. ഡിജിറ്റല്‍ മോഡ് വഴിയും ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ സേവന ദാതാക്കളെ സന്ദര്‍ശിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.Read More →

തെലങ്കാനയില്‍ എയര്‍പോഡ് നിര്‍മ്മാണം വിപുലീകരിക്കാന്‍ ഫോക്സ്‌കോണ്‍, 4800 കോടി രൂപ നിക്ഷേപിക്കും

ഹൈദരാബാദ്: ഫോക്സ്‌കോണ്‍ അനുബന്ധ സ്ഥപാനമായ ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി (എഫ്ഐടി) തെലങ്കാനയിലെ തങ്ങളുടെ ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. നിലവിലെ പ്രതിമാസ ഉത്പാദന ശേഷിയായ 10,0000 യൂണിറ്റുകള്‍ 200,000 യൂണിറ്റുകളാക്കാനാണ് ശ്രമം. പുതിയ മോഡലുകളെ ഉള്‍ക്കൊള്ളുന്നതിനും ആഗോള ആവശ്യം നിറവേറ്റുന്നതിനുമായി ഉത്പാദന ലൈനുകള്‍ നവീകരിക്കും. ചൈനയിലെ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള വിതരണ ശൃംഖല വൈവിധ്യവത്ക്കരിക്കാനുമുള്ള വിശാല തന്ത്രത്തിന്റെ ഭാഗമാണ് പുതിയ വികസനം. പ്രഖ്യാപിച്ച നിക്ഷേപത്തില്‍ 3,000 കോടിRead More →