ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്
ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച. പ്രത്യേകിച്ച് സിംഗപ്പൂരിലേക്കും ശ്രീലങ്കയിലേക്കുമുള്ള കയറ്റുമതിയാണ് ശ്രദ്ധേയമായി ഉയർന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 101.2 ശതമാനം ഉയർന്ന് 6.52 ബില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.24 ബില്യൺ ഡോളറായിരുന്നു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയിലും ഇതിലും വലിയ വളർച്ചയാണ്Read More →





