ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

Spread the News

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് ധനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്തകുറിപ്പിൽ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *