സ്വർണ വില വർധിച്ചതോടെ രൂപ താഴേക്ക്

സ്വർണ വില വർധിച്ചതോടെ രൂപ താഴേക്ക്

August 20, 2024 0 By BizNews

ബര്‍ലിന്‍: യൂറോയുടെ മൂല്യം ഉയരുന്നു. ഒരു യൂറോയ്ക്ക് 92.91 ഇന്ത്യൻ രൂപയാണ് ഇന്നലെ ലഭിച്ചത്. അതേസമയം പൗണ്ടിനെതിരെ 108.91 രൂപയും ഡോളറിനെതിരെ 83.87 രൂപയുമായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.

ഇതേ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ് ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനയാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണം.

കൂടാതെ ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതും രൂപയെ പുറകിലോട്ട് വലിക്കുന്നു.

പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യം ഇസ്രയേൽ- ഇറാൻ യുദ്ധ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ നാണയ വിപണയില്‍ അപ്രതീക്ഷത വീഴ്ചകൾ പ്രതീക്ഷിക്കാം. നിലവിലെ ആഗോള സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.