യു.പി.ഐ ഇടപാടിനായി ബാങ്ക് അക്കൗണ്ട് പങ്കിടാം

യു.പി.ഐ ഇടപാടിനായി ബാങ്ക് അക്കൗണ്ട് പങ്കിടാം

August 8, 2024 0 By BizNews

മുംബൈ: ഒരാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ സംവിധാനം വഴി മറ്റൊരാൾക്കുകൂടി ഇടപാട് നടത്താനാകുംവിധം പരിഷ്‍കാരം അവതരിപ്പിച്ച് ആർ.ബി.​െഎ. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഡെലിഗേറ്റഡ് പേമെന്റ്സ്’ എന്ന സംവിധാനം അവതരിപ്പിക്കുന്നതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഒരാൾക്കുമാത്രം ബാങ്ക് അക്കൗണ്ടുള്ള കുടുംബങ്ങൾക്ക് പുതിയ സംവിധാനം ഗുണകരമാകും. അക്കൗണ്ട് ഉടമക്ക് നിശ്ചിത തുകയുടെ യു.പി.ഐ ഇടപാട് നടത്താൻ മറ്റൊരാൾക്ക് അനുമതി നൽകാം. ഇതുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുമായി മാത്രമേ യു.പി.ഐ സംവിധാനം ബന്ധിപ്പിക്കാനാകുമായിരുന്നുള്ളൂ. യു.പി.ഐ വഴി അടക്കാവുന്ന നികുതിയുടെ പരിധി ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പരിധി നേരത്തേ അഞ്ചുലക്ഷമാക്കിയിരുന്നു.