റബർവില സർവകാല റെക്കോഡിൽ

റബർവില സർവകാല റെക്കോഡിൽ

August 9, 2024 0 By BizNews

കോ​ട്ട​യം: റ​ബ​ർ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. വ്യാ​ഴാ​ഴ്ച ഒ​രു​കി​ലോ റ​ബ​റി​ന് വി​ല​ 244 രൂ​പ​യി​ലെ​ത്തി. 2011-12 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ കി​ലോ​ക്ക് ല​ഭി​ച്ച 243 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്. ഇ​ത്​ വ്യാ​​ഴാ​ഴ്ച മ​റി​ക​ട​ന്നു. 12 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ റ​ബ​ർ​ഷീ​റ്റ്​ വി​ല റെ​ക്കോ​ഡ്​ ഭേ​ദി​ച്ച​ത്. നേ​ര​ത്തേ വി​ല 90 വ​രെ​യാ​യി കു​റ​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച ആ​ർ.​എ​സ്.​എ​സ്​-​നാ​ലി​ന്​ 244 രൂ​പ​യാ​ണ്​ റ​ബ​ർ ബോ​ർ​ഡ്​ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും കോ​ട്ട​യ​ത്ത്​ 250 രൂ​പ​ക്കു​വ​രെ വ്യാ​പാ​രം ന​ട​ന്നു. ഷീ​റ്റി​ന്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല ന​ൽ​കി ചെ​രു​പ്പ്​ ക​മ്പ​നി​ക​ള​ട​ക്കം റ​ബ​ർ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ട്ടു​പാ​ല്‍ വി​ല​യും കു​തി​ക്കു​ക​യാ​ണ്. കി​ലോ​ക്ക്​ 158 രൂ​പ വ​രെ​യാ​ണ്​ ക​ര്‍ഷ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ലാ​റ്റ​ക്‌​സ് വി​ല ഇ​ടി​ഞ്ഞു. വ്യാ​ഴാ​ഴ്ച ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 243 രൂ​പ​യാ​യി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല​ട​ക്കം തു​ട​രു​ന്ന ക്ഷാ​മ​മാ​ണ് റ​ബ​ർ വി​ല വ​ര്‍ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ക​ണ്ടെ​യ്ന​ര്‍-​ക​പ്പ​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​റ​ക്കു​മ​തി നി​ല​ച്ചി​രു​ന്നു. ഇ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

ക​ണ്ടെ​യ്ന​ര്‍ ക്ഷാ​മ​ത്തി​ന്​ അ​യ​വ്​ വ​ന്ന​തോ​ടെ ട​യ​ർ ക​മ്പ​നി​ക​ൾ റ​ബ​ർ ഇ​റ​ക്കു​മ​തി പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്ന്​ ക​മ്പ​നി​ക​ള്‍ ചേ​ര്‍ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 6000 ട​ണ്‍ റ​ബ​ര്‍ അ​ടു​ത്ത​യാ​ഴ്ച ആ​ദ്യം എ​ത്തും. ഇ​തി​നു​പി​ന്നാ​ലെ ഒ​രു​ല​ക്ഷം ട​ൺ കൂ​ടി എ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ഇ​തോ​ടെ വി​ല കു​റ​യു​മെ​ന്ന സൂ​ച​ന​യും വ്യാ​പാ​രി​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര​വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ല​യി​ലാ​ണ്​ അ​ന്താ​രാ​ഷ്ട്ര വി​ല. 40 രൂ​പ​യു​ടെ കു​റ​വാ​ണ് നി​ല​വി​ലു​ള്ള​ത്.