സ്റ്റീല്‍ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും
July 31, 2024 0 By BizNewsന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീല്‍ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി സ്റ്റീല്‍ മന്ത്രാലയം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി 25 ദശലക്ഷം ടണ്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതുവരെ കൈവരിച്ച പുരോഗതി കണക്കിലെടുക്കുമ്പോള്‍, 2029 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൊത്തം 29,500 കോടി രൂപയുടെ നിക്ഷേപവും ഉല്‍പാദന ശേഷി 25 ദശലക്ഷം ടണ്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് മന്ത്രാലയ സെക്രട്ടറി നാഗേന്ദ്ര നാഥ് സിന്‍ഹ പറഞ്ഞു.
2024 മാര്‍ച്ചില്‍ 14,600 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന കമ്പനികളുമായി കേന്ദ്രം 57 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.
കഴിഞ്ഞ വര്‍ഷം, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ സെഗ്മെന്റ് ഉള്‍പ്പെടെ 14 പ്രധാന മേഖലകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതി അംഗീകരിച്ചു.
രാജ്യത്തിന്റെ ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും സുഗമമാക്കുന്നതിന് 1.97 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്.