ആഗോള എണ്ണവിപണി അസ്ഥിരം

ആഗോള എണ്ണവിപണി അസ്ഥിരം

July 26, 2024 0 By BizNews

ണ്ണയുടെ കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. അടുത്തിടെ വരെ 92 ഡോളറിനു മുകളിൽ നിന്ന ക്രൂഡ് ഓയിൽ വില നിലവിൽ 82- 83 ഡോളറിനിടയിലാണ്.

കഴിഞ്ഞ ദിവസം 80 ഡോളറിലേയ്ക്ക് ഇടിഞ്ഞേക്കുമെന്ന പ്രതീതി ശക്തമായിരുന്നു. എന്നാൽ വിലയിൽ നേരിയ മുന്നേറ്റമുണ്ടായി. നിലവിൽ എണ്ണ വിപണിയെ അസ്ഥിരമാക്കുന്നത് ചൈനയും, യുഎസും ആണ്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് സ്ഥാനം ഉറപ്പിച്ചതു ക്രൂഡിന് ക്ഷീണമാണെന്ന് പറയേണ്ടി വരും. കമലാ ഹാരിസ് പണ്ടു മുതൽേ എണ്ണയ്ക്ക് എതിരാണ്. അവർ പരിസ്ഥിരി സ്‌നേഹിയാണ്.

കമലാ ഹാരിസ് വിജയിച്ചാൽ എണ്ണയുടെ ഭാവി പദ്ധതികൾക്ക് മങ്ങലേറ്റേക്കാം. അതേസമയം ചൈനയുടെ താഴ്ന്ന വളർച്ച നിരക്കാണ് മറ്റൊരു വെല്ലുവിളി.

ബെയ്ജിംഗ് വീണ്ടും പലിശ നിരക്ക് കുറച്ച പശ്ചാത്തലത്തിൽ വെല്ലുവിളികൾ തുടരുന്നുവെന്ന നിഗമനമാണ് വിദഗ്ധർക്കുള്ളത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് വീണ്ടും വൈകുമെന്ന സൂചന നൽകുന്നതാണ് നടപടി.

നിലവിൽ എണ്ണയെ സംബന്ധിച്ച് ഏക ആശ്വാസം യുഎസ് ഇൻവെന്ററികളിൽ റിപ്പോർട്ട് ചെയ്ത പോസിറ്റിവിറ്റിയാണ്. നാലാഴ്ച തുടർച്ചയായി ഇടിഞ്ഞ ശേഷമാണ് യുഎസ് ഇൻവെന്ററികൾ പ്രതീക്ഷ നൽകുന്നത്.

യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ) റിപ്പോർട്ട് പ്രതീക്ഷ പകരുന്നുവെങ്കിലും, ആഗോള സാമ്പത്തിക വീക്ഷണത്തിലും, ചൈനയുടെ ആവശ്യകതയിലും വിപണി ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ലോകമെമ്പാടുമുള്ള റിഫൈനറി മാർജിനുകളും ഒരു ഹിറ്റ് നേടുന്നു. വൻകിട റിഫൈനർമാർ ഒന്നാംപാദ വരുമാന റിപ്പോർട്ടുകളിൽ മുന്നേറുമെന്നാണ് വിലയിരുത്തൽ. എന്നാൽ ദുർബലമായ രണ്ടാംപാദ വരുമാന സീസണിനെക്കുറിച്ച് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു.

വർഷം മുഴുവനും ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി താഴോട്ടുള്ള പ്രവണതയിൽ കാണിക്കുന്നു. റിഫൈനറി റണ്ണുകളും വർഷം തോറും താഴ്ന്ന നിലയിലാണ്. ഇത് സുസ്ഥിരമായ സാമ്പത്തിക വളർച്ചയുടെ ബലഹീനതയെ സൂചിപ്പിക്കുന്നു.

ചൈനയിൽ ഡിമാൻഡ് ചുരുങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിരക്ക് കുറയ്ക്കൽ. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിരക്കുകൾ 2.5% ൽ നിന്ന് 2.3% ആയാണു കുറച്ചു.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 82.45 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.31 ഡോളറുമാണ്. 24 മണിക്കൂറിനിടെ നേരിയ നേട്ടമുണ്ടാക്കിയത് ഒഴിച്ചാൽ എടുത്തുപറയാൻ ഒന്നുമില്ല.

അതേസമയം ഈ നിരക്ക് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഡോളറിനെതിരേ രൂപ കൂടി മുന്നേറുന്നതോടെ കാര്യങ്ങൾ രാജ്യത്തിന് അനുകൂലമാകും.

ആഗോള എണ്ണവില ഇടിയുന്നത് റഷ്യൻ എ്ണ്ണയിലെ അവസരങ്ങൾ കൂടി വർധിപ്പിക്കുന്നു.