നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രാബല്യത്തിൽ
July 11, 2024തിരുവനന്തപുരം: ജി.എസ്.ടി വരുന്നതിന് മുമ്പുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കാനായി പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി, നിയമസഭയിൽ ധനകാര്യ ബിൽ പാസായതോടെ നിലവിൽ വന്നു. ജി.എസ്.ടി മുമ്പുള്ള നിയമങ്ങളുടെ പരിധിയിൽ വരുന്ന 2020 വരെയുള്ള വിവിധ നികുതി കുടിശ്ശികകൾക്കാണ് ആംനസ്റ്റി ബാധകമാവുക. നാല് സ്ലാബുകളായാണ് പദ്ധതി. മൂല്യവർധിത നികുതി നിയമം, പൊതുവിൽപന നികുതി നിയമം, ആഡംബര നികുതി, നികുതിയിൻമേലുള്ള സർച്ചാർജ് എന്നീ ഇനങ്ങളിലെ കുടിശ്ശിക പിരിക്കാനായാണ് പദ്ധതി. പലിശയും പിഴയും പൂർണമായും ഒഴിവാക്കി നൽകും. ഡിസംബർ 31വരെയാണ് കാലാവധി.
സ്ലാബ് ഒന്ന്
50,000 രൂപവരെ നികുതി തുകയുള്ള കുടിശ്ശിക അവയുടെ പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കും. 22,667 പേരാണ് ഇത്തരത്തിൽ കുടിശ്ശികയുള്ളവർ. ആകെ കുടിശ്ശികയുടെ ഒരു ശതമാനമാണ് ഈ വിഭാഗം.
സ്ലാബ് രണ്ട്
50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 30 ശതമാനം അടച്ചാൽ മതിയാകും. ഇത്തരത്തിൽ കുടിശ്ശികയുള്ളവർ 21,436 പേരാണ്.
സ്ലാബ് മൂന്ന്
10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികയുള്ളവർ. രണ്ടു തരത്തിലാണ് ഇവർക്കുള്ള ആംനസ്റ്റി. നിയമ വ്യവഹാരത്തിൽ അപ്പീലുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കണം. നിയമ വ്യവഹാരത്തിൽ അപ്പീൽ ഇല്ലാത്ത കുടിശ്ശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 50 ശതമാനം അടച്ചാൽ മതി. 6204 വ്യാപാരികൾക്കായി 2678 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് ഈ വിഭാഗത്തിലുള്ളത്.
സ്ലാബ് നാല്
ഒരു കോടി രൂപയിൽ അധികം നികുതിയുള്ളവർക്കും രണ്ടു തരത്തിലാണ് ആംനസ്റ്റി. അപ്പീലുള്ള കുടിശ്ശികകൾക്ക് നികുതി