പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക്

പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക്

July 10, 2024 0 By BizNews

ദോ​ഹ: പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴം പാ​ക​മാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​പ​ണി​ക​ളി​ലെ​ത്തി​ത്തു​ട​ങ്ങി. ഏ​റെ ജ​ന​പ്രി​യ​മാ​യ ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​ന് കി​ലോ 70 റി​യാ​ലാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ഷീ​ഷി കി​ലോ 45 റി​യാ​ലും ഗു​ർ​റ കി​ലോ 40 റി​യാ​ലും ന​ഗ​ൽ കി​ലോ 15 റി​യാ​ലു​മാ​ണ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​ല. ഒ​മാ​നി​ൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​വും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഖ​ലാ​സ് 40 റി​യാ​ലി​നും അ​ൽ ഖ​നീ​സി 30 റി​യാ​ലി​നു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. ഖ​ത്ത​രി ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള ഈ​ത്ത​പ്പ​ഴ​ത്തി​ന്റെ പ​രി​മി​ത​മാ​യ ല​ഭ്യ​ത​യാ​ണ് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ത്തി​ന്റെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ൾ​ക്ക് ഏ​റെ പ്രി​യം നി​റ​ഞ്ഞ​താ​യ​തി​നാ​ൽ വി​ല​ക്ക​യ​റ്റ​ത്തി​ലും ഇ​തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്രാ​ദേ​ശി​ക ഇ​ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞേ​ക്കും. ഖ​ലാ​സി​ന് 20 മു​ത​ൽ 15 റി​യാ​ൽ വ​രെ​യെ​ത്തു​മെ​ന്നും ഷി​ഷി, ഖ​നീ​സി, ഗു​ർ​റ ഇ​ന​ങ്ങ​ൾ​ക്കും ഗ​ണ്യ​മാ​യി വി​ല കു​റ​യു​മെ​ന്നും വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. ഷീ​ഷി​യും ഖ​നീ​സി​യും ഗു​ർ​റ​യും ശേ​ഷം വ​രു​ന്നു. റു​ത​ബ് അ​ൽ ന​ഗ​ൽ ഇ​ന​ത്തി​ൽ​പെ​ടു​ന്ന ഈ​ത്ത​പ്പ​ഴ​ത്തെ അ​ധി​ക​വും ഇ​ഷ്ട​പ്പെ​ടു​ന്ന​ത് പ്രാ​യ​മാ​യ​വ​രാ​ണ്.