വ്യാജ ട്രേഡിങ് ആപ്പ് തന്നെ ഉണ്ടാക്കി തട്ടിപ്പുകാർ, കാണിക്കുക വൻ ലാഭം, കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത്  ഞെട്ടിക്കുന്ന വിവരങ്ങൾ

വ്യാജ ട്രേഡിങ് ആപ്പ് തന്നെ ഉണ്ടാക്കി തട്ടിപ്പുകാർ, കാണിക്കുക വൻ ലാഭം, കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

July 9, 2024 0 By BizNews

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത് തട്ടിപ്പുകാരുടെ വിപുലമായ പ്രവർത്തനരീതിയുടെ വിവരങ്ങൾ. കെണിയിൽ വീഴുന്നവരെ കബളിപ്പിക്കാനായി ട്രേഡിങ് ആപ്പ് തന്നെ വ്യാജമായി നിർമിച്ചാണ് പ്രവർത്തനം. സംശയങ്ങൾ ചോദിക്കാൻ കസ്റ്റമർ കെയർ സർവിസ്, സ്റ്റോക്ക് ടിപ്പ് നൽകാൻ വാട്സാപ്പ് ഗ്രൂപ്പ് എന്നിവയുമുണ്ട്. യഥാർഥ ഡിസ്കൗണ്ട് ബ്രോക്കർമാരുടെ ആപ്പുകളുടെ അതേരീതിയിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാരുടേത്. എന്നാൽ, നിക്ഷേപിക്കുന്ന തുകക്ക് വൻ ലാഭശതമാനമാണ് വ്യാജ ആപ്പിൽ കാണിക്കുക. ആദ്യമാദ്യം ചെറു തുകകൾ ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാനുമാകും. ഇതിന് പിന്നാലെയാണ് വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള തട്ടിപ്പ്.

വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് ‘ഗ്രോ’ ​എ​ന്ന ഓ​ഹ​രി​യി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​ൻ ആ​ണെ​ന്ന വ്യാ​ജേ​ന ഓ​ഹ​രി​യി​ട​പാ​ട് വ​ഴി​യും ഫോ​റി​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റ​ർ മു​ഖാ​ന്ത​രം പ്രാ​രം​ഭ പ​ബ്ലി​ക് ഓ​ഫ​ർ (ഐ.​പി.​ഒ) വ​ഴി​യും കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തി വ​ന്‍തോ​തി​ല്‍ ലാ​ഭം നേ​ടാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് കോഴിക്കോട്ടെ സം​രം​ഭ​ക​നി​ൽ​നി​ന്ന് വൻ തുക ത​ട്ടി​യ​ത്. സം​ഭവത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കുകയാണ്.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ത​ട്ടി​പ്പു​കാ​ർ പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ടു​ന്ന​ത്. വാ​ട്സ്ആ​പ് വ​ഴി ഓ​ഹ​രി​യി​ട​പാ​ട് സം​ബ​ന്ധ​മാ​യി ല​ഭി​ച്ച ഒ​രു സ​ന്ദേ​ശ​ത്തി​ൽ നി​ന്നാ​ണ് ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. സ​ന്ദേ​ശം പി​ന്തു​ട​ർ​ന്ന​തോ​ടെ ലി​ങ്ക് വ​ഴി വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ ജോ​യി​ന്‍ ചെ​യ്യി​ച്ചു. അ​ഡ്മി​ൻ പാ​ന​ലി​ൽ ഉ​ള്ള ഒ​രു ന​മ്പ​റി​ൽ​നി​ന്ന് ചീ​ഫ് സ്ട്രാ​റ്റ​ജി​ക് അ​ന​ലി​സ്റ്റ് ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ൾ ബ​ന്ധ​പ്പെ​ട്ടു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ക്കാ​യി അ​യാ​ളു​ടെ അ​സി​സ്റ്റ​ന്റി​ന്റെ ന​മ്പ​ർ അ​യ​ച്ചു​കൊ​ടു​ത്തു. അ​സി​സ്റ്റ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക്കാ​ര​ന് ഗ്രോ ​എ​ന്ന ഓ​ഹ​രി​യി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​ന്റെ ലോ​ഗോ​യും അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ന് സ​മാ​ന​മാ​യ പേ​രു​ള്ള വെ​ബ്സൈ​റ്റ് ലി​ങ്കും ന​ൽ​കി. ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. അ​തി​ന്റെ ലോ​ഗി​ൻ ഐ.​ഡി​യും പാ​സ്​​വേ​ഡും വാ​ട്സ്ആ​പ് വ​ഴി അ​യ​ച്ചു​കൊ​ടു​ത്തു.

ആ​പ്ലി​ക്കേ​ഷ​ൻ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നാ​യി ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റു​ക​ളും ന​ൽ​കി. വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ ഓ​ഹ​രി വി​പ​ണി സം​ബ​ന്ധ​മാ​യ ടി​പ്പു​ക​ള്‍ കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ട്സ്ആ​പ് ന​മ്പ​റു​ക​ള്‍ വ​ഴി ന​ൽ​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം പ​ണം നി​ക്ഷേ​പി​ച്ച​പ്പോ​ള്‍ അ​ത് ആ​പ്ലി​ക്കേ​ഷ​നി​ൽ പ്ര​തി​ഫ​ലി​ക്കു​ക​യും, അ​തു​പ​യോ​ഗി​ച്ചു വാ​ട്സ്ആ​പ് വ​ഴി ല​ഭി​ച്ച ടി​പ്പു​ക​ൾ പ്ര​കാ​രം ഓ​ഹ​രി​യി​ട​പാ​ട് ന​ട​ത്തി​യ​പ്പോ​ൾ അ​തി​ന്റെ ലാ​ഭം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ലാ​ഭ​ത്തി​ൽ കു​റ​ച്ചു തു​ക പി​ൻ​വ​ലി​ക്കാ​നും സാ​ധി​ച്ചു.

വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ ല​ഭി​ക്കു​ന്ന ഓ​ഹ​രി വി​പ​ണി സം​ബ​ന്ധ​മാ​യ ടി​പ്പു​ക​ള്‍ യ​ഥാ​ർ​ഥ ഓ​ഹ​രി ക​മ്പോ​ള​ത്തി​ൽ ട്രെ​ൻ​ഡി​ങ് ആ​യ​വ​യാ​യ​തി​നാ​ൽ ആ​ദ്യം സം​ശ​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തി വ​ന്‍തോ​തി​ല്‍ ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പി​ന്നീ​ട് വേ​റൊ​രു വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ എ​ത്തി​ച്ചു കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ലി​ങ്ക് ന​ൽ​കു​ക​യും ചെ​യ്തു. അ​തു​വ​ഴി വ​ലി​യ തു​ക നി​ക്ഷേ​പി​ച്ച​തി​ൽ വ​ലി​യ ലാ​ഭം കാ​ണി​ച്ചു. പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൂ​ടു​ത​ല്‍ തു​ക ലാ​ഭ​ത്തി​ൽ ആ​യാ​ൽ മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്ന് അ​റി​യി​ക്കു​ക​യും വീ​ണ്ടും നി​ക്ഷേ​പം ന​ട​ത്താ​ൻ വാ​ട്സ്ആ​പ് വ​ഴി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ നി​കു​തി​യാ​യി വ​ലി​യ തു​ക അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ ആ​പ്ലി​ക്കേ​ഷ​ന്റെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ന്ദേ​ശം വാ​ട്സ്ആ​പ് വ​ഴി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​ശ​യം​തോ​ന്നി 1930 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ വ​ഴി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്.