സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

​

സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം ​

July 4, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 6700 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപ കൂടി 53,600 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. യു.എസിന്റെ ഇക്കണോമിക് ഡാറ്റ പ്രകാരം സെപ്റ്റംബറിൽ തന്നെ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് കരുത്തായത്. സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ 74 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഇതേതുടർന്ന് സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 2,362.10 ഡോളറായി. യു.എസിലെ സ്വർണത്തിന്റെ ഭാവി വിലകൾ 2,369.80 ഡോളറായി ഉയരുകയും ചെയ്തു. വരും മാസങ്ങളിലും സ്വർണവിപണിയിൽ വില ഉയരാനുള്ള സാധ്യതകൾ തന്നെയാണ് കാണുന്നത്.

സ്വർണത്തോടൊപ്പം പ്ലാറ്റിനം, വെള്ളി വിലകളും ഉയർന്നിട്ടുണ്ട്. സ്​പോട്ട് സിൽവറിന്റെ വില 0.2 ശതമാനം ഉയർന്ന് 30.54 ഡോളറായി. പ്ലാറ്റിനത്തിന്റെ വില 0.5 ശതമാനം ഉയർന്ന് 1,002.28 ഡോളറായി. പല്ലേഡിയത്തിന്റെ വില 0.6 ശതമാനം കുറഞ്ഞ് 1,023.23 ഡോളറായി.