സ്വർണവില പവന് 240 രൂപ വർധിച്ചു

സ്വർണവില പവന് 240 രൂപ വർധിച്ചു

June 12, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ വർധന. 52,920 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6615 രൂപയായാണ് കൂടിയത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സ്റ്റൈഡിയായി തുടരുകയാണ്.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,313.76 ഡോളറായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറേ ദിവസങ്ങളായി 2300 ഡോളറിൽ തുടരുകയാണ്. ബുധനാഴ്ച ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

പലിശനിരക്കുകൾ കുറക്കാൻ സാധ്യതയില്ലെങ്കിലും നിരക്കുകൾ എപ്പോൾ കുറക്കുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ യോഗത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വരുംദിവസങ്ങ​ളിലെ സ്വർണവിലയെ സ്വാധീനിക്കാനാണ് സാധ്യത.

ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ സംബന്ധിച്ച പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഉപഭോക്തൃ വില സൂചികയെ കുറിച്ചുള്ള കണക്കുകൾ പുറത്ത് വരും. ഇതും സ്വർണവിലയിൽ സ്വാധീനം ചെലുത്തിയേക്കും. ഇന്റർനാഷണൽ മാർക്കറ്റിൽ പ്ലാറ്റിനം വിലയിൽ 0.2 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 961 ഡോളറായാണ് വില കൂടിയത്.