ഇൻഡിഗോക്ക് 1,895 കോടി ലാഭം
May 24, 2024ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോക്ക് ജനുവരി-മാർച്ച് കാലയളവിൽ (നാലാം പാദം) നികുതി കഴിച്ചുള്ള ലാഭം 1,894.8 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (919.2 കോടി) ഉണ്ടായതിന്റെ ഇരട്ടിയിലധികമാണ് വർധന. ഇതേ കാലയളവിലെ ആകെ വരുമാനം 14,600.1 കോടി രൂപയിൽനിന്ന് 18,505.1 കോടി രൂപയായും ഉയർന്നതായി സി.ഇ.ഒ പീറ്റർ എൽബേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ കമ്പനി, പാട്ടത്തിനെടുത്ത 13 എണ്ണം ഉൾപ്പെടെ 367 വിമാനങ്ങൾ സർവിസിനായി ഉപയോഗിക്കുന്നുണ്ട്.