നിഫ്റ്റി റെക്കോഡ് ഉയരത്തിൽ; സെൻസെക്സിൽ 600 പോയിന്റിലേറെ നേട്ടം

നിഫ്റ്റി റെക്കോഡ് ഉയരത്തിൽ; സെൻസെക്സിൽ 600 പോയിന്റിലേറെ നേട്ടം

May 23, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വൻ നേട്ടത്തിൽ. ബോംബെ സുചിക സെൻസെക്സ് 600 പോയിന്റിലേറെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒരു ശതമാനത്തിലേറെ ഉയർന്ന നിഫ്റ്റി റെക്കോഡിലേക്ക് എത്തി.

22,806 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്. 74,880.11 പോയിന്റിലാണ് സെ​ൻസെക്സിന്റെ വ്യാപാരം. ഫിനാൻഷ്യൽ സർവീസ്, ഐ.ടി, ബാങ്ക്, ഓട്ടോ തുടങ്ങിയ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയിലെ കുതിപ്പിന് കാരണം.

അദാനി എന്റർപ്രൈസ്, ആക്സിസ് ബാങ്ക്, എൽ&ടി, അദാനി പോർട്ട്സ്, എം&എം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, പവർ ഗ്രിഡ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, എൻ.ടി.പി.സി തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ കനത്ത നഷ്ടം നേരിട്ടു.

അതേസമയം, സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്. പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി.

24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി