സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

May 3, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളിൽ തന്നെയാണ് തുടരുന്നത്.

അതേസമയം, ആഗോളവിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ ഔൺസിന് 2,302.51 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2,310.40 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിച്ച് നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസം സ്വർണവില ഉയരുന്നതിന് കാരണമായിരുന്നു. വായ്പ അ​വലോകനത്തിന് ശേഷം ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാന്റെ പരാമർശം സ്വർണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണ വില കഴിഞ്ഞ ദിവസം ഉയരാനുള്ള അനുകൂലഘടകമായി.