കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

May 1, 2024 0 By BizNews

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു.

ചു​രു​ങ്ങി​യ പൊ​തു ഓ​ഹ​രി വി​ഹി​തം സം​ബ​ന്ധി​ച്ച സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​ണ് ഇ​ത്. ഓ​ഹ​രി വി​ഹി​തം കു​റ​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് നീ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്കി​ന്റെ പ്ര​തീ​ക്ഷ.

ഇ​തി​നു​പു​റ​മെ, നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

മൂ​ല​ധ​ന പ​ര്യാ​പ്ത​ത 16.98 ശ​ത​മാ​ന​മു​ള്ള​തി​നാ​ൽ വ​ള​ർ​ച്ച​ക്ക് കൂ​ടു​ത​ൽ ഓ​ഹ​രി നി​ക്ഷേ​പം ആ​വ​ശ്യ​മി​​ല്ലെ​ങ്കി​ലും സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ വി​ഹി​തം കു​റ​ക്കു​ക​യാ​ണെ​ന്ന് യൂ​ക്കോ ബാ​ങ്ക് പ​റ​ഞ്ഞു.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ബാ​ങ്ക് അ​റി​യി​ച്ചു.

പൊ​തു ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്കാ​യി 400 കോ​ടി ഓ​ഹ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.