വ്യ​വ​സാ​യി​ക വ​ള​ർ​ച്ച നാ​ല് മാ​സ​ത്തെ ഉ​യ​ര​ത്തി​ൽ

വ്യ​വ​സാ​യി​ക വ​ള​ർ​ച്ച നാ​ല് മാ​സ​ത്തെ ഉ​യ​ര​ത്തി​ൽ

April 13, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യി​ക വ​ള​ർ​ച്ച നാ​ല് മാ​സ​ത്തെ ഉ​യ​ര​ത്തി​ൽ. ഫെ​ബ്രു​വ​രി​യി​ൽ 5.7 ശ​ത​മാ​ന​മാ​ണ് വ​ള​ർ​ച്ച​നി​ര​ക്ക്. ഖ​ന​ന​മേ​ഖ​ല​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വ​ള​ർ​ച്ച​ക്ക് മു​ഖ്യ കാ​ര​ണം. ഫാ​ക്ട​റി ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച ഫെ​ബ്രു​വ​രി​യി​ൽ ആ​റ് ശ​ത​മാ​ന​മാ​ണ്.

ഇ​തി​നു മു​മ്പ​ത്തെ ഉ​യ​ർ​ന്ന വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച​നി​ര​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 11.9 ശ​ത​മാ​ന​മാ​ണ്. ന​വം​ബ​റി​ൽ വ​ള​ർ​ച്ച 2.5 ശ​ത​മാ​ന​മാ​യും ഡി​സം​ബ​റി​ൽ 4.2 ശ​ത​മാ​ന​മാ​യും ജ​നു​വ​രി​യി​ൽ 4.1 ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു. ഖ​ന​ന ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച ​ഫെ​ബ്രു​വ​രി​യി​ൽ എ​ട്ട് ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ് വ​ള​ർ​ച്ച 4.8 ശ​ത​മാ​ന​മാ​യി​രു​ന്നു.

ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം മാ​ർ​ച്ചി​ൽ 4.85 ശ​ത​മാ​ന​മെ​ന്ന അ​ഞ്ച് മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലെ​ത്തി. ഭ​ക്ഷ്യ​വി​ല​യി​ലെ കു​റ​വാ​ണ് പ​ണ​പ്പെ​രു​പ്പം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. നാ​ല് ശ​ത​മാ​ന​മെ​ന്ന റി​സ​ർ​വ് ബാ​ങ്കി​െ​ന്റ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ് പ​ണ​പ്പെ​രു​പ്പം. ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ണ​പ്പെ​രു​പ്പം ഫെ​ബ്രു​വ​രി​യി​ൽ 5.09 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 5.66 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ഇ​ത് 4.87 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.