വിവരാവകാശ നിയമ പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല: എസ്ബിഐ

വിവരാവകാശ നിയമ പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല: എസ്ബിഐ

April 13, 2024 0 By BizNews

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നൽകാൻ സാധിക്കില്ലെന്ന് എസ്ബിഐ.

വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നൽകാൻ സാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയത്.

സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും എസ്ബിഐ പറഞ്ഞു.

വിവരാവകാശ പ്രവർത്തകനായ ലോകേഷ് ബാത്രയാണ് ബോണ്ടിന്‍റെ വിവരങ്ങൾ ആവശ്യപ്പെട്ട് എസ്ബിഐയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മാതൃകയിൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ നൽകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.