ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്

ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്

November 27, 2024 0 By BizNews

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.ഇതിൽ ആനി പറയുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. മേക്കപ്പിനെ കുറിച്ചും സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ ആനിയ്ക്ക് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു. ഇടയ്ക്ക് കുലസ്ത്രീ എന്ന പേരും നടിയ്ക്ക് ലഭിച്ചു. താനൊരു കുലസ്ത്രീയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയ ആനിയുടെ വാക്കുകള്‍ വൈറല്‍ ആവുകയാണിപ്പോള്‍.

‘ഞാന്‍ ആരോടെങ്കിലും ഒരു ചോദ്യം ചോദിച്ചാല്‍ അപ്പോള്‍ തന്നെ കുലസ്ത്രീ ആണെന്ന കമന്റുകള്‍ വരും. ഞാന്‍ ഒന്നും ചോദിച്ചില്ലെങ്കിലും ചോദിച്ചാലും ഇത് തന്നെയായിരിക്കും കമന്റുകല്‍. ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്. നമ്മള്‍ ഒന്ന് ചിരിച്ചാല്‍ ഇവളുടേത് എന്നാ കൊല ചിരി ആണെന്നും എന്തിനാ ഇങ്ങനെ ചിരിക്കുന്നതെന്ന കമന്റ് വരും. മനസ്സ് തുറന്നു ചിരിക്കാന്‍ പാടില്ലേ. ഞാന്‍ തുറന്നു ചിരിക്കുന്ന ആളാണ്. അതുപോലെ തുറന്നു സംസാരിക്കുന്ന ആളാണ്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിരിക്കുന്നത് കൊലച്ചിരി എന്ന് പറയുന്നവരുടെ മനസ്സാണ് പ്രശ്‌നം. അല്ലാതെ എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും” ആനി പറയുന്നു.തന്റെ കുക്കിങ്ങിനെ കുറിച്ചും ആനി സംസാരിച്ചിരുന്നു. ബോധം ഉള്ള സമയം മുതല്‍ കുക്ക് ചെയ്യാന്‍ തുടങ്ങിയായിരുന്നോ? എന്നൊരിക്കല്‍ ഗായിക അഭയ ഹിരണ്‍മയി ആനിയോട് ചോദിച്ചിരുന്നു. ‘അയ്യോ ബോധം ഉള്ളപ്പോള്‍ തൊട്ട് കുക്ക് ചെയ്തിട്ടില്ല. കുക്കിങ് ഇഷ്ട്ടം ആയിരുന്നു. ഈ പറഞ്ഞ പോലേ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ച് പോയത്. അമ്മ മരിച്ചപ്പോള്‍ ഈ പറയുന്നത് പോലെ അമ്മയുടെ രുചികളെന്ന് പറയുന്ന ഒരു സാധനം ഉണ്ടല്ലോ, അത് മനസ്സില്‍ ഇല്ല. പക്ഷെ എനിക്ക് അമ്മയുടെ ടേസ്റ്റ് അറിയണം.

എന്റെ അമ്മ മരിച്ച് പോകുമെന്ന് വിചാരിച്ചിട്ട് അല്ലല്ലോ നമ്മള്‍ എല്ലാവരും വളരുന്നത്. എല്ലാം പെട്ടന്ന് ആയിരുന്നു. അപ്പോള്‍ എന്റെ അമ്മ വയ്യാതെ കിടക്കുകയായിരുന്നെങ്കില്‍ അമ്മയുടെ കറി ഇന്ന ടേസ്റ്റ് ആയിരുന്നു എന്ന് ഉള്ളിന്റെ ഉള്ളില്‍ എവിടെ എങ്കിലും കിടക്കും. ഇത് പക്ഷെ അങ്ങനെ ഒരു സ്റ്റോറിങ് ഇല്ലായിരുന്നു എനിക്ക്. അപ്പോള്‍ എന്റെ പ്രശ്‌നം എനിക്ക് അമ്മയുടെ രുചി അറിയണമെന്നതായിരുന്നു. എന്റെ ചേച്ചിക്ക് അമ്മയുടെ ടേസ്റ്റ് എന്താണെന്ന് അറിയാം. ഒരു അമ്മയുടെ കൈപ്പുണ്യം എന്ന് പറയുന്നത് ഒരു വലിയ ഒരു സാധനമാണ്. മിക്ക പെണ്‍കുട്ടികളുടെ കയ്യിലും അമ്മയുടെ റെസിപ്പീ ബുക്ക് എന്ന് പറഞ്ഞു ഒരു ബുക്ക് ഉണ്ടാകും. കല്യാണം കഴിഞ്ഞു പോകുമ്പോള്‍ അമ്മയുടെ റെസിപ്പീ ബുക്ക് എന്ന് പറഞ്ഞൊരു ബുക്ക് ഉണ്ടാകും. എനിക്ക് അത് വലിയ ഒരു വിഷമം ആയിരുന്നു.