സ്വർണ വില മുകളിലേക്ക് തന്നെ; ഇന്ന് കൂടിയത് 80 രൂപ
April 9, 2024കോഴിക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി.
വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.
അന്താരാഷ്ട്ര സ്വർണവില 2400 ഡോളറിലേക്ക് എത്തും എന്ന സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്ന പ്രവചനങ്ങളും വരുന്നുണ്ട്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.
ഈ വർഷം വിലയിലെ റെക്കോഡുകൾ
(ഗ്രാം, പവൻ ക്രമത്തിൽ)
മാർച്ച് അഞ്ച്: 5945, 47560
മാർച്ച് ആറ്: 5970, 47760
മാർച്ച് ഏഴ്: 6010, 48080
മാർച്ച് എട്ട്: 6025, 48200
മാർച്ച് ഒമ്പത്: 6075, 48600
മാർച്ച് 19: 6080, 48640
മാർച്ച് 21: 6180, 49440
മാർച്ച് 29: 6300, 50400
ഏപ്രിൽ ഒന്ന്: 6360, 50880
ഏപ്രിൽ മൂന്ന്: 6410, 51280
ഏപ്രിൽ നാല്: 6460, 51680
ഏപ്രിൽ ആറ്: 6535, 52280
ഏപ്രിൽ എട്ട്: 6565, 52,520
ഏപ്രിൽ ഒമ്പത്: 6,575 52,600