ചക്കി ഫ്രഷ് ആട്ട ചപ്പാത്തിയുടെ പ്രീമിയം ശ്രേണി പുറത്തിറക്കി ‘നാഷ്ത’
April 9, 2024ദുബൈ: നാഷ്തയുടെ റെഡി-ടു-കുക്ക് ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്ന ചക്കി ഫ്രഷ് ആട്ട ചപ്പാത്തികളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയോടെ രൂപപ്പെടുത്തിയ ചക്കി ഫ്രഷ് ആട്ട ചപ്പാത്തികൾ, ആരോഗ്യ ബോധം പരമപ്രധാനമായ ഈ കാലത്ത് പോഷക സമൃദ്ധമായാണ് പുറത്തിറങ്ങുന്നത്.
ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സാരാംശം ഉൾക്കൊള്ളുന്നതുമാണ്. മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി, ചക്കി ഫ്രഷ് ആട്ട ധാന്യത്തിന്റെ പ്രത്യേകത കാത്തുസൂക്ഷിക്കുകയും പോഷകം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ദുബൈയിൽ സ്ഥിതി ചെയ്യുന്ന ഓട്ടോമേറ്റഡും ഉയർന്ന ശുചിത്വം സൂക്ഷിക്കുന്നതുമായ ഉൽപാദന കേന്ദ്രത്തിലൂടെ ഗുണനിലവാരം, ആരോഗ്യം, രുചി എന്നിവയുടെ കാര്യത്തിൽ നാഷ്ത ഗോൾഡ് സീരീസ് ഏറ്റവും മികവ് പുലർത്തുന്നുമെന്ന് നാഷ്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ ചീഫ് മാർക്കറ്റിങ് ഓഫിസർ ഫൈസൽ അബ്ദുൾ കരീം പറഞ്ഞു.