വിലവർധന: സ്വർണം മികച്ച നിക്ഷേപമായി മാറുന്നു
March 13, 2024ദുബൈ: വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം മികച്ച നിക്ഷേപമായി മാറുന്നു. വില ഔണ്‍സിന് 2,195 യു.എസ് ഡോളറാണ് നിലവിൽ സ്വർണ വില. സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ വിപണിയില്‍ സാധാരണയാണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലയിലെ വ്യതിയാനം കണക്കിലെടുത്താല്‍ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
സ്റ്റോക്കുകള്‍, റിയല്‍ എസ്റ്റേറ്റ് ക്രിപ്റ്റോ കറന്‍സികള്‍ തുടങ്ങിയ നിക്ഷേപ സാധ്യതകള്‍ അടുത്തിടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും സ്വർണം പ്രകടിപ്പിക്കുന്ന ദീര്‍ഘകാല വളര്‍ച്ചയാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. സ്വർണ വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം ആസ്തിയെന്ന നിലയിലുള്ള സ്വർണത്തിന്റെ മൂല്യവർധനവിന്റെ തെളിവാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
തുടക്കക്കാര്‍ക്കും പരിചയസമ്പന്നനായ നിക്ഷേപകര്‍ക്കും ഒരുപോലെ അനായാസമായി നിക്ഷേപിക്കാന്‍ പറ്റുന്ന ഒരു ആസ്തിയാണ് സ്വർണം. അടിക്കടി വില ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മലബാര്‍ ഗോള്‍ഡ് ‘അഡ്വാൻസായി 10 ശതമാന തുക അടക്കൂ’ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഇതിലൂടെ സ്വർണത്തിന്റെ മൊത്തം തുകയുടെ 10 ശതമാനം അഡ്വാന്‍സായി നല്കി സ്വർണ നിരക്കിലെ വ്യതിയാനം തടയാം. വാങ്ങുന്ന സമയത്ത് വില ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ആഭരണങ്ങള്‍ ബ്ലോക്ക് ചെയ്ത കുറഞ്ഞ നിരക്കില്‍ തന്നെ വാങ്ങാനാവും. വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ തന്നെ സ്വർണം ലഭിക്കുകയും ചെയ്യും.
കൂടാതെ, ജ്വല്ലറി പര്‍ച്ചേഴ്സ് പ്ലാനിലൂടെ പ്രതിമാസം മിതമായ അടവുകളിലൂടെ ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.