ഇന്ത്യന്‍ കമ്പനികള്‍ക്ക് ബിസിനസ് അവസരമൊരുക്കി ഷാര്‍ജ
February 7, 2024കൊച്ചി: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കൊച്ചിയില്‍ ദ്വിദിന കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചു. ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള ഷാര്‍ജ എയർപോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍ (സെയ്ഫ് സോണ്‍), അസോചം പ്രതിനിധികള്‍ പങ്കെടുത്തു.
ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനല്‍ (ബി.എന്‍.ഐ) കൊച്ചിന്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മറൈന്‍ േപ്രാഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എം.പി.ഇ.ഡി.എ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ എഴുപതിലേറെ കമ്പനിയാണ് പങ്കെടുത്തത്.
ഇന്ത്യന്‍ ഉൽപന്നങ്ങള്ക്ക് യു.എ.ഇയിലെയും ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന്റെയും വിപണികളില്‍ വലിയ ആവശ്യക്കാരുണ്ടെന്നും ഇന്ത്യന്‍ വ്യാപാരികള്‍ ഈ അവസരം ഉപയോഗിക്കണമെന്നും സെയ്ഫ് സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അലി അല്‍ മുത്തവ അറിയിച്ചു.