റൂക്കോ പദ്ധതി: പ്രതിമാസം സംഭരിക്കുന്നത് അരലക്ഷം ലിറ്റർ പഴകിയ എണ്ണ

റൂക്കോ പദ്ധതി: പ്രതിമാസം സംഭരിക്കുന്നത് അരലക്ഷം ലിറ്റർ പഴകിയ എണ്ണ

January 19, 2024 0 By BizNews

കൊ​ല്ലം: ഹോ​ട്ട​ലു​ക​ളി​ലെ ഉ​പ​യോ​ഗ ശേ​ഷ​മു​ള്ള എ​ണ്ണ ശേ​ഖ​രി​ച്ച്​ ജൈ​വ ഡീ​സ​ലും സോ​പ്പും നി​ർ​മി​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ വി​ജ​യ​ത്തി​ലേ​ക്ക്. റീ ​പ​ർ​പ്പ​സ്​ കു​ക്കി​ങ്​​ ഓ​യി​ൽ (റൂ​ക്കോ) പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​മാ​സം ശ​രാ​ശ​രി 50,000 ലി​റ്റ​ർ പ​ഴ​യ എ​ണ്ണ​യാ​ണ്​ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ ഉ​പ​യോ​ഗി​ച്ച എ​ണ്ണ ശേ​ഖ​രി​ച്ച്​ ജൈ​വ ഡീ​സ​ൽ നി​ർ​മി​ക്കു​ന്ന നാ​ല്​ ക​മ്പ​നി​ക​ളും സോ​പ്പ്​ നി​ർ​മി​ക്കു​ന്ന ഒ​രു ക​മ്പ​നി​യും ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ നാ​ൽ​പ​തോ​ളം ജൈ​വ ഡീ​സ​ൽ ക​മ്പ​നി​ക​ൾ വേ​റെ​യു​മു​ണ്ട്. അ​വ​ക്കും കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന​തി​ന്​ ലൈ​സ​ൻ​സു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഈ ​ക​മ്പ​നി​ക​ൾ ലി​റ്റ​റി​ന്​ 40 മു​ത​ൽ 60 രൂ​പ​വ​രെ വി​ല​യ്​​ക്കാ​ണ്​ പ​ഴ​യ എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന​ത്.

ക​മ്പ​നി ന​ൽ​കു​ന്ന പ്ര​ത്യേ​ക കാ​നി​ലാ​ണ്​ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും എ​ണ്ണ സൂ​ക്ഷി​ക്കു​ക. പ​ഴ​കി​യ എ​ണ്ണ പ്ലാ​ന്‍റു​ക​ളി​ൽ മെ​ഥ​നോ​ൾ ചേ​ർ​ത്ത്​ ചൂ​ടാ​ക്കി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സം​സ്ക​രി​ച്ച്​​ ജൈ​വ ഡീ​സ​ൽ നി​ർ​മി​ക്കും. ഈ ​ഡീ​സ​ൽ ലി​റ്റ​റി​ന്​ 85 രൂ​പ​ക്കാ​ണ്​ വി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഡീ​സ​ലി​നേ​ക്കാ​ൾ 12രൂ​പ കു​റ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ഡി​മ​ന്‍റാ​ണ്​ ജൈ​വ ഡീ​സ​ലി​ന്. കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, തൃ​​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ ജൈ​വ ഡീ​സ​ൽ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​പ്പു​റം കോ​ട്ട​ക്ക​ലാ​ണ്​ സോ​പ്പ്​ നി​ർ​മാ​ണ യൂ​നി​റ്റു​ള്ള​ത്. ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച്​ മ​റ്റ്​ എ​ണ്ണ​ക​ൾ ചേ​ർ​ത്താ​ണ്​ സോ​പ്പ്​ നി​ർ​മി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ്​ കൂ​ടു​ത​ൽ പ​ഴ​കി​യ എ​ണ്ണ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​ത്.

സംസ്ഥാനത്ത് മാ​യം ക​ല​രാ​ത്ത​തും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ൽ​പ​ന​ക്കെ​ത്തു​ന്ന​തി​ന്​ ഈ ​പ​ദ്ധ​തി ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 പ്ര​തി​മാ​സം 20,000 ലി​റ്റ​റി​ല​ധി​കം ജൈ​വ ഡീ​സ​ൽ വി​ൽ​ക്കു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ അ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ന​ല്ല ഡി​മാ​ന്‍റാ​ണ്. എ​ത്ര ഉ​ൽ​പാ​ദി​പ്പി​ച്ചാ​ലും ചെ​ല​വാ​കും. ഇ​പ്പോ​ൾ കാ​നു​ക​ളി​ലാ​ക്കി​യാ​ണ്​ വി​ത​ര​ണം. ബ​സു​ക​ളി​ല​ട​ക്കം ഡീ​സ​ൽ അ​ടി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​നം ആ​യി വ​രു​ന്നു’

രാ​ജേ​ഷ് (എം.​ഡി, വേ​ൾ​ഡ്​ വി​ഹാ​ർ ബ​യോ ഫ്യൂ​വ​ൽ​സ്​)

‘ഹോ​ട്ട​ലു​ക​ളും പ​ല​ഹാ​ര​ക്ക​ട​ക​ളും ​ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ​എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണ​മു​ണ്ട്. ടോ​ട്ട​ൽ പോ​ളാ​ർ കോ​മ്പൗ​ണ്ട്​​സ്​​ (ടി.​പി.​സി) 25 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലു​ള്ള എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണ്. സ്​​ഥാ​പ​ന​ങ്ങ​ൾ റൂ​ക്കോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​ഴ​യ എ​ണ്ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ന​ൽ​കി സ​ഹ​ക​രി​ക്ക​ണം’

എ​സ്.​ അ​ജി(ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ, ഫു​ഡ്​ സേ​ഫ്​​റ്റി ആ​ൻ​ഡ്​​ സ്റ്റാ​ൻ​ഡേ​ർ​ഡ്​​ അ​തോ​റി​റ്റി)