പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

September 27, 2018 0 By

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. ഗ്രെയ് – ബ്ലാക് നിറശൈലി പിന്തുടരുന്ന പുതിയ സ്റ്റാര്‍ സിറ്റി പ്ലസിന് 52,907 രൂപയാണ് വിപണിയില്‍ വില. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി എന്നു ടിവിഎസ് വിളിക്കുന്ന കോമ്പി ബ്രേക്കിംഗ് സംവിധാനവുമാണ് പുതിയ മോഡലിന്റെ എടുത്തു പറയേണ്ട സവിശേഷത. ഒരു ബ്രേക്ക് ലെവര്‍ പ്രയോഗിച്ചാല്‍പോലും ഇരു ടയറുകളിലും കാര്യക്ഷമമായ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ഈ ടെക്നോളജി സഹായിക്കും.

പുതിയ വകഭേദത്തില്‍ നിറമൊഴികെ മറ്റുകാര്യമായ മാറ്റങ്ങളൊന്നുമില്ല. ബ്ലാക് റെഡ്, ബ്ലാക് ബ്ലൂ, റെഡ് ബ്ലാക്, ഗ്രെയ് ബ്ലാക് എന്നീ നിറപതിപ്പുകള്‍ പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് മോഡലില്‍ ലഭ്യമാണ്. ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍, ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ വിശേഷങ്ങള്‍.

നിലവില്‍ 110 സിസി ബൈക്ക് ശ്രേണിയില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനം നല്‍കുന്ന ഏക നിര്‍മ്മാതാക്കളാണ് ടിവിഎസ്. നിലവിലുള്ള 109 സിസി ഇക്കോത്രസ്റ്റ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ മോഡലിലും. എഞ്ചിന്‍ 8.3 bhp കരുത്തും 8.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. 86 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമതയാണ് സ്റ്റാര്‍ സിറ്റി പ്ലസിന് ലഭിക്കുക.