എംഎസ്എംഇ മേഖല സൃഷ്ടിച്ചത് 15 കോടിയിലധികം തൊഴിലവസരങ്ങൾ

എംഎസ്എംഇ മേഖല സൃഷ്ടിച്ചത് 15 കോടിയിലധികം തൊഴിലവസരങ്ങൾ

November 10, 2023 0 By BizNews

ന്യൂഡൽഹി: 15 കോടിയിലധികം തൊഴിലവസരങ്ങള് സൃഷ്ടിച്ചുകൊണ്ട് എംഎസ്എംഇ മേഖല സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി ശ്രീ നാരായൺ റാണെ അടുത്തിടെ സാമൂഹിക മാധ്യമമായ എക്സ്-ൽ ഈ ശ്രദ്ധേയമായ നേട്ടം പ്രഖ്യാപിച്ചു.

ഉദ്യം അസിസ്റ്റ് പോര്ട്ടലില് രജിസ്റ്റര് ചെയ്ത 99 ലക്ഷം അനൗപചാരിക എംഎസ്എംഇ യൂണിറ്റുകള് ഉൾപ്പടെ ഉദ്യം പോര്ട്ടലില് 3 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തതിലൂടെ ഈ നേട്ടം സുഗമമാക്കുന്നതില് ഉദയം പോര്ട്ടലിന്റെ പ്രധാന പങ്ക് ശ്രീ റാണെ എടുത്തുപറഞ്ഞു.

രജിസ്റ്റര് ചെയ്ത ഈ മൂന്ന് കോടി എംഎസ്എംഇകളില് 41 ലക്ഷത്തിലധികം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളാണ്.

എംഎസ്എംഇ മേഖലയില് വനിതാ തൊഴിലാളികളുടെ ഗണ്യമായ സംഭാവനയെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു. സൃഷ്ടിക്കപ്പെട്ട 15 കോടി തൊഴിലവസരങ്ങളില്, 3.4 കോടിയും സ്ത്രീകളാണ് കരസ്ഥമാക്കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎസ്എംഇ മേഖലയിലൂടെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.