ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാവാന്‍ സാധ്യത

ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാവാന്‍ സാധ്യത

September 24, 2018 0 By

ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ കടുത്ത ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടെന്നു പഠനം. സ്ലീപ്പ് എന്ന ജേണലിലാണ് ഈ പഠനം വന്നത്. പകല്‍ മൂന്നു തവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത 2.75 തവണ കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. എന്നാല്‍ മുമ്പ് യു എസ് ഹോപ്ക്കിന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം രാത്രിയില്‍ കൂടുതല്‍ സമയം ഉറങ്ങുന്നത് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിരുന്നു. ദിവസവും മൂന്നു തവണയില്‍ കൂടുതല്‍ ശക്തമായി ഉറക്കം വരുന്നവരില്‍ ബീറ്റ അമിലോയിഡ് അടിഞ്ഞുകൂടാനുള്ള സാാധ്യത വളരെ കൂടുതലാണ് എന്നു പഠനം പറയുന്നു. ഇങ്ങനെ അടിഞ്ഞുകൂടുന്ന അമിലോയിഡ് പിന്‍കാലത്ത് അല്‍ഷിമേഴ്സിന് കാരണമായേക്കാം.

1991-2000 കാലയളവില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. പകല്‍സമയത്ത് ഉറങ്ങുന്നവരുടെ തലച്ചോറിലാണ് ബീറ്റ അമിലോയിഡ് ഉണ്ടാകുന്നത്. എന്നാല്‍ രാത്രിയില്‍ ഉറങ്ങുന്നവരുടെ തലച്ചോറില്‍ അമിലോയിഡിന്റെ നിക്ഷേപം ഇത്രയും കൂടുതല്‍ ഉണ്ടാകുന്നില്ല. പകല്‍ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്കും കടുത്ത ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്കും പകല്‍ ഉറങ്ങാത്തവരെ അപേക്ഷിച്ച് 2.75 തവണ അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണ് ഇവര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണു ബീറ്റ അമിലോയിഡ് പ്രോട്ടിന്‍ പകല്‍ ഉറങ്ങന്നവരില്‍ ഇത്രയധികം ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കു കൃത്യമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.