ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

October 17, 2023 0 By BizNews

ഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി 2023 മൂന്നാം പഥത്തിൽ 8% കുറഞ്ഞു, തുടർച്ചയായ ഒമ്പതാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന മൂന്നാം പാദ ലെവലിലെത്തി. സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുടെ ഡിമാൻഡ് കുറഞ്ഞതാണ് ഇടിവിന് കാരണം.

കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023ലെ മൂന്നാം പാദത്തിൽ മുന്വര്ഷത്തേക്കാള് 8% ഇടിവ് രേഖപ്പെടുത്തി. അതേ സമയം, 2% ത്രൈമാസ വളർച്ച വരാനിരിക്കുന്ന പാദത്തിലേക്കുള്ള പോസിറ്റീവ് അടയാളമായി കാണുന്നു.

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് 2023 മൂന്നാം പാദത്തിൽ വിപണി വിഹിതത്തിൽ 13% ഇടിവ് രേഖപ്പെടുത്തി, അതിന്റെ മൊത്തത്തിലുള്ള വിപണി വിഹിതം 2022 മൂന്നാം പാദത്തിലെ 21%ൽ നിന്ന് 20% ആയി കുറഞ്ഞു.

ആപ്പിളിന്റെ മൂന്നാം പാദ കയറ്റുമതി മുൻവർഷത്തേക്കാൾ 9% കുറഞ്ഞ് 16% ആയി, 2022 മൂന്നാം പാദത്തിലെ 17%ൽ നിന്നാണ് ഇടിവ്. കമ്പനി അടുത്തിടെ പുറത്തിറക്കിയ മുൻനിര ഐഫോൺ 15ന്റെ ഡെലിവറികൾ വൈകിയതാണ് ഇടിവിന് ഒരു കാരണമായി പറയപ്പെടുന്നത്.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി, ഓപ്പോ, വിവോ എന്നിവ വിൽപന ഇടിവിൽ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

ഷവോമിയുടെ വിൽപ്പന 15% കുറഞ്ഞു, 2023 മൂന്നാം പാദത്തിൽ കമ്പനി 12% വിപണി വിഹിതം കൈവശപ്പെടുത്തിയെങ്കിലും, കഴിഞ്ഞ വർഷത്തെക്കാൾ ഒരു ശതമാനം കുറഞ്ഞു.

ഓപ്പോ, വിവോ എന്നിവയുടെ വിപണി വിഹിതവും കുറഞ്ഞു, രണ്ട് കമ്പനികളും 2022 മൂന്നാം പാദത്തിൽ 9% ൽ നിന്ന് 8% ആയി വിപണി വിഹിതം കമാൻഡ് ചെയ്തു,

നാലാം പാദത്തിൽ കയറ്റുമതിയിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് ഉണ്ടായിരുന്നിട്ടും, 2023ലെ മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപകരണം മാറ്റിവാങ്ങുന്ന ഉപഭോക്താക്കളുടെ ശൈലിയിൽ, പ്രത്യേകിച്ച് വികസിത വിപണികളിലെ മാറ്റമാണ് ഇതിന് കാരണം.

ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള സ്‌മാർട്ട്‌ഫോണുകൾക്കുള്ള പിന്തുണ വർധിച്ചതാണ് ഉപകരണം മാറ്റിവാങ്ങുന്ന ഉപഭോക്താക്കളുടെ ശൈലിയിൽ മാറ്റം വരുത്താൻ കാരണം. ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ പിക്‌സൽ 8 സീരീസിന് ഏഴ് വർഷത്തെ ആൻഡ്രോയിഡും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്നു.